മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റി എഴുതാൻ പോകുന്ന ഒരു സിനിമയാണ് നാളെ റിലീസ് ചെയ്യാൻ പോകുന്നത്. മലയാളത്തിലെ എക്കാലത്തെയും വലിയ ബ്രഹ്മാണ്ഡ സിനിമകളിലൊന്നായ മരക്കാർ നാളെ റിലീസ് ചെയ്യുകയാണ്. ആയിരക്കണക്കിന് തീയേറ്ററുകളിലാണ് മരക്കാർ റിലീസ് ചെയ്യുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ. ആശിർവാദ് പ്രൊഡക്ഷൻസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.
നാളെ സിനിമ റിലീസ് ചെയ്യാനിരിക്കെ നിരവധി ആളുകളാണ് ചിത്രത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മോഹൻലാൽ അടക്കമുള്ള സിനിമയുടെ അണിയറ പ്രവർത്തകർ പ്രമോഷൻ തിരക്കുകളിലാണ്. കേരളത്തിലെ എല്ലാ തിയേറ്ററിലും നാളെ മരക്കാർ റിലീസ് ചെയ്യും. ബാക്കി സിനിമകളെല്ലാം വാഷ് ഔട്ട് ആയ അവസ്ഥയിലാണ്. കുറുപ്പ്, കാവൽ എന്നീ സിനിമകളുടെ അവസാന ദിവസമാണ് ഇന്ന് പല തിയേറ്ററുകളിലും. അതേസമയം ചിത്രത്തിനെ കുറിച്ച് മമ്മൂട്ടി ഇപ്പോൾ നടത്തിയ പ്രസ്താവന ആണ് ശ്രദ്ധിക്കപ്പെടുന്നത്.
“മരക്കാർ ടീമിന് ആശംസകൾ. പ്രിയദർശൻ, ലാൽ, ആൻറണി പെരുമ്പാവൂർ” – ഇതാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. നിമിഷനേരം കൊണ്ട് തന്നെ ഈ പോസ്റ്റ് വൈറലായി മാറി. നിരവധി ആളുകളാണ് ഇപ്പോൾ മമ്മൂട്ടിക്ക് അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മമ്മൂട്ടി അല്ലാതെ ഇങ്ങനെയൊക്കെ പറയുവാനുള്ള സന്മനസ്സ് വേറെ ഏതെങ്കിലും നടൻ കാണിക്കുമോ എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ അങ്ങനെ അല്ല, മലയാള സിനിമയിലെ താരങ്ങൾ തമ്മിൽ ഈഗോ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്നും എല്ലാവരും പരസ്പരം സിനിമകൾ പ്രമോട്ട് ചെയ്യാറുണ്ട് എന്നുമാണ് മലയാളി പ്രേക്ഷകർ അവകാശപ്പെടുന്നത്.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് ആണ് ഇത്. ആയിരക്കണക്കിന് സ്ക്രീനുകളിൽ ആണ് ചിത്രം ഒരേ സമയം റിലീസ് ചെയ്യുന്നത്. ഇന്ന് അർദ്ധരാത്രി 12 മണി മുതൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു തുടങ്ങും. നാളെ രാവിലെ ആകുമ്പോഴേക്ക് സിനിമയുടെ റിവ്യൂ അറിയാൻ സാധിക്കും. മലയാള സിനിമയുടെ ഗതി തന്നെ മാറാൻ പോകുന്ന നിമിഷം ആയിരിക്കും നാളത്തെ ദിവസം എന്നാണ് മലയാളികൾ കരുതുന്നത്.