ഇതുവരെ ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കില്‍ പോലും ചക്കി എന്ന മാളവിക ജയറാമിനും ആരാധകര്‍ ഏറെയാണ്. അതേസമയം വൈകാതെ തന്നെ താന്‍ സിനിമയില്‍ പ്രവേശിക്കുമെന്ന് മാളവിക അറിയിച്ചിരുന്നു. നേരത്തെ അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ച് മാളവിക തുറന്നു പറഞ്ഞു. ആ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത് .
തന്റെ വിവാഹങ്ങളെ കുറിച്ച് ആലോചിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ചെറുപ്പം മതലേ ഒരു ടെലിവിഷന്‍ ഷോ കണ്ട് എന്റെ കല്യാണം അങ്ങിനെയായിരിയ്ക്കണം ഇങ്ങനെ ആയിരിയ്ക്കണം എന്നൊക്കെ അമ്മയും ഞാനും പറയുമായിരുന്നു. വലുതായപ്പോള്‍, എന്താണ് കല്യാണം എന്ന് മനസ്സിലായപ്പോള്‍ ആ ക്രേസ് അങ്ങ് പോയി എന്നാണ് മാളവിക പറഞ്ഞത്.
കല്യാണത്തിന് ഞാന്‍ നാണിച്ചിരിക്കുകയൊന്നും ഉണ്ടായിരിയ്ക്കില്ല, മിക്കവാറും ഡപ്പാകൂത്ത് ഡാന്‍സ് ചെയ്യുകയായിരിയ്ക്കും എന്നും മാളവിക പറഞ്ഞു. നാണം എന്ന സംഭവമേ എനിക്കില്ല എന്നും താരം പറഞ്ഞു.
ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന സൂപ്പര്‍ ഹീറോകളായിരുന്നു നടി പാര്‍വ്വതിയും നടന് ജയറാമും, വൈകാതെ തന്നെ ജീവിതത്തിലും ഒന്നിച്ച ഇവര്‍ ഇപ്പോള്‍ സന്തോഷകരമായി മുന്നോട്ട് പോവുകയാണ്. പാര്‍വ്വതി വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ജയറാം ഇന്നും അഭിനയരംഗത്ത് സജീവമാണ്.