ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് മാളികപ്പുറം. ചിത്രം 100 കോടിയും പിന്നിട്ട് പ്രദര്‍ശനം തുടരുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിന് ഇപ്പുറവും വാരാന്ത്യങ്ങളില്‍ ഹൌസ്ഫുള് ഷോകളും മികച്ച തിയറ്റര്‍ കൗണ്ടുമായി മുന്നേറുകയാണ്.
ചിത്രം വിജയ കുതിപ്പ് നടത്തുന്നതിന് ഇടയില്‍ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.
ഫെബ്രുവരി 15 മുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ചിത്രം എത്തുമെന്നാണ് അറിയിക്കുന്നത്. തീയറ്റര്‍ പൂരപ്പറമ്പ് ആക്കിയ ചിത്രം ഒടിടിയും ഭരിക്കുമെന്നാണ് ഉണ്ണി ആരാധകര്‍ കരുതുന്നത്.
നവാഗതനായ വിഷ്ണു ശശി ശങ്കര്‍ ആണ് മാളികപ്പുറം സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റര്ടെയ്നര് ആണ്.
ഹോട്ട്സ്റ്റാറിൽ ദർശനം തുടങ്ങുന്നു…
Malikappuram Streaming From Feb 15 on #DisneyPlusHotstar#Malikappuram #MalikappuramOnDisneyPlusHotstar #DisneyPlusHotstarMalayalam #UnniMukundan pic.twitter.com/WT315jdC3G
— DisneyPlus Hotstar Malayalam (@DisneyplusHSMal) February 8, 2023
അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.