ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുകയാണ്. ഐശ്വര്യത്തിൻറെയും സമ്പൽസമൃദ്ധിയുടെയും ചിഹ്നമാണ് മലയാളികൾക്ക് വിഷു. ഓരോ വിഷയവും മലയാളികൾക്ക് പുതിയ നല്ല പ്രതീക്ഷകളാണ് നൽകുന്നത്. കണികാണലും, കൈനീട്ടവും, സദ്യയും, പടക്കം പൊട്ടിക്കൽ ഒക്കെയായി മലയാളികൾ വിഷു കെങ്കേമം ആക്കുന്നു.
ഈ അവസരത്തിൽ നിരവധി താരങ്ങളാണ് വിഷു ആശംസകളുമായി രംഗത്തെത്തുന്നത്. മലയാളി സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ള ഒന്നാണ് കേരള സ്റ്റൈലിലുള്ള സാരി. പണ്ടൊക്കെ കൂടുതലും ഒരേതരത്തിലുള്ള കസവുസാരി ആയിരുന്നെങ്കിൽ ഇന്ന് കസവിൻ്റെ പലവിധ സ്റ്റൈലുകൾ ലഭ്യമാണ്. പലവിധ നിറങ്ങളിലുള്ള, ശൈലിയിലുള്ള സാരികൾ മാർക്കറ്റിൽ സുലഭം. വിശേഷപ്പെട്ട അവസരങ്ങളിലൊക്കെ മലയാളി സ്ത്രീകൾ ഒരുപക്ഷേ ഉടുക്കാൻ ആഗ്രഹിക്കുന്നത് ഈ തരത്തിലുള്ള സാരികൾ ആയിരിക്കും.
View this post on Instagram
കസബ സാരികൾക്ക് പുറമേ ജുബ്ബയും മുണ്ടുകളും ലഭ്യമാണ്. ഇപ്പോഴിതാ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് മലയാളി നടിമാർ പങ്കുവച്ച ചില ചിത്രങ്ങളാണ്. അഹാന കൃഷ്ണ, തൻവി റാം, അനുശ്രീ, ലക്ഷ്മിഗോപാലസ്വാമി, ദിവ്യ ഉണ്ണി തുടങ്ങിയ നിരവധി നടിമാർ ആണ് ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. ഇവരൊക്കെ തന്നെ കേരള സ്റ്റൈൽ വസ്ത്രങ്ങൾ ആണ് ധരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.
View this post on Instagram
പ്രേക്ഷക എല്ലാവർക്കും വിഷു ആശംസകളും താരങ്ങൾ നേരിടുന്നുണ്ട്. ഇവർക്ക് പുറമേ മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി എന്നിവരും പ്രേക്ഷകർക്ക് ആശംസകൾ നേർന്നു രംഗത്തെത്തിയിട്ടുണ്ട്. കസവു മുണ്ടിൽ കൂളിംഗ് ഗ്ലാസ് അണിഞ്ഞാണ് മമ്മൂട്ടി എത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.
View this post on Instagram