പ്രവാസിയായ അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യഹ്യ പൊലീസ് പിടിയില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇയാള്‍ പിടിയിലായത്. പാണ്ടിക്കാട് ഒരു വീടിന്റെ ശുചിമുറിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
പരുക്കേറ്റ നിലയില്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത് യഹ്യയായിരുന്നു. വഴിയരികില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ജലീലിന്റെ വീട്ടിലേക്കും വിവരമറിയിച്ചശേഷം ഇയാള്‍ ആശുപത്രിയില്‍ നിന്ന് കടന്നുകളയുകയായിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേരടക്കം ഒമ്പതുപേരാണ് സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പൊലീസ് പിടിയിലുള്ളത്.
മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതോടെ പ്രവാസിയുടെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായേക്കും. യഹ്യയയെ കോടതിയില്‍ ഹാജരാക്കി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിനെ തീരുമാനം.