കാറില്‍ സഞ്ചരിക്കവെ ഉണ്ടായ മോശം അനുഭവം പറഞ്ഞ് നടി മഹി വിജ്. മുംബൈയില്‍ വച്ചാണ് സംഭവം. രണ്ടു വയസുകാരി മകള്‍ക്കൊപ്പം യാത്രചെയ്യവെ കാറില്‍ എത്തിയവരാണ് മോശമായി പെരുമാറിയതെന്ന് നടി പറയുന്നു.
തന്റെ കാറില്‍ വണ്ടി ഇടിച്ച ശേഷം അയാള്‍ മോശമായി പെരുമാറുകയായിരുന്നുവെന്ന് മഹി വിജ് പറയുന്നു. ബലാത്സംഗ ഭീഷണി ഉയര്‍ത്തി. അയാളുടെ ഭാര്യയും അപമര്യാദയായി പെരുമാറി. ഇയാളെ കണ്ടെത്താന്‍ മുംബൈ പൊലീസ് സഹായിക്കണമെന്നും മഹി വിജ് പറഞ്ഞു. വിഡിയോ സഹിതമാണ് നടി അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
മുംബൈ പൊലീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിന് മറുപടിയുമായി പൊലീസ് എത്തി. അടുത്തുള്ള പൊലീസ് സ്റ്റേഷന് സന്ദര്‍ശിച്ച് പരാതി നല്‍കാനാണ് പൊലീസ് പറഞ്ഞത്. താന്‍ വോര്‍ളി സ്റ്റേഷനില്‍ പോയെന്നായിരുന്നു താരത്തിന്റെ മറുപടി.