പിതൃത്വ അവകാശക്കേസില്‍ ധനുഷിന് സമന്‍സ് അയച്ച് മദ്രാസ് ഹൈക്കോടതി. ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി മേലൂര്‍ സ്വദേശികളായ കതിരേശന്, മീനാക്ഷി ദമ്പതികള്‍ നല്കിയ അപ്പീല്‍ ഹര്‍ജിയിലാണ് നടപടി. ഈ കേസില്‍ ധനുഷ് മുന്‍പ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നാണ് ആരോപിക്കുന്നത്.
ധനുഷ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ദമ്പതികള്‍ക്ക് സമര്‍പ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ നല്കിയ ഹര്‍ജി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് കതിരേശന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ പൊലീസ് അന്വേഷണവും ദമ്പതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷ് എന്നാണ് കതിരേശന്റേയും മീനാക്ഷിയുടേയും വാദം. സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെ സിനിമയില്‍ എത്തിപ്പെടുന്നതിനായി നാട് വിട്ട് ചെന്നൈയിലേക്ക് പോവുകയായിരുന്നുവെന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്. ആരോപണങ്ങള്‍ ധനുഷ് നിഷേധിച്ചച്ചിരുന്നു.