ഫിലിം എഡിറ്ററായിരുന്ന മധു കൈനകരി അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. അമ്പലപ്പുഴയിലുള്ള വസതിയില്‍ വെച്ച് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തിന് നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.
ദൂരദര്‍ശനില്‍ ഫിലിം എഡിറ്റര്‍ ആയിരുന്ന മധു കൈനകരി സംവിധായകന് പദ്മരാജന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ നിരവധി സിനിമകള്‍ക്ക് ചിത്രസംയോജനം നിര്‍വഹിച്ചിട്ടുണ്ട്.
‘കള്ളന് പവിത്രന്’, ‘നവംബറിന്റെ നഷ്ടം’, ‘കൂടെവിടെ’, ‘ഒരിടത്തൊരുരു ഫയല്‍ മാന്‍’, ‘പറന്ന് പറന്ന് പറന്ന്’ തുടങ്ങിയ നിരവധി മലയാളം സിനിമകള്‍ക്ക് വേണ്ടി മധു കൈനകരി എഡിറ്റ് ചെയ്തിട്ടുണ്ട്.
അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എഡിറ്റിംഗില്‍ ബിരുദം നേടിയിട്ടുണ്ട്. ഋദ്ധി, സിദ്ധി എന്നിവരാണ് മക്കള്‍.സഹധര്‍മ്മിണി ഓമനാമധു. അതേസമയം നടന് കൊച്ചു പ്രേമനും ഇന്ന് അന്തരിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.68 വയസായിരുന്നു. കെഎസ് പ്രേംകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്.
മലയാള ചലച്ചിത്ര അഭിനേതാവും കോമഡി റോളുകള്‍ കൈകാര്യം ചെയ്യുന്ന നടനുമാണ്.
തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് എന്ന ഗ്രാമത്തില്‍ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്കൂളില്‍ പൂര്‍ത്തിയാക്കിയ കൊച്ചുപ്രേമന് തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബിരുദം നേടി.