കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വിക്രം. കഴിഞ്ഞ വര്‍ഷം തീയറ്ററില്‍ എത്തിയ ചിത്രം വമ്പന്‍ വിജയമായിരുന്നു. കമലഹാസനും വിജയ് സേതുപതിയും ഫഹദ് ഫാസിലും നിറഞ്ഞുനിന്ന ചിത്രത്തില്‍ കാമിയോ റോളിലെത്തി സൂര്യ കൈയടി നേടിയിരുന്നു.
കൊടൂര വില്ലനായ റോളക്സ് എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്. ചിത്രം റിലീസ് ആയതിന് പിന്നാലെ റോളക്സ് എന്ന കഥാപാത്രം വലിയ ചര്‍ച്ചയായിരുന്നു. റോളക്സ് ആയി എത്തിയ സൂര്യ വലിയ കൈയ്യടി നേടിയിരുന്നു.
ഇപ്പോഴിതാ റോളക്സ് എന്ന കഥാപാത്രത്തിനായി ലോകേഷ് കനകരാജ് ആദ്യം സമീപിച്ചത് വിക്രമിനെയായിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചെറിയ കഥാപാത്രമായതിനാലാണ് വിക്രം റോളക്സ് ഉപേക്ഷിച്ചതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം വിജയ് നായകനാകുന്ന ദളപതി 67 ല്‍ അഭിനയിക്കാനായി വിക്രമിനെ ലോകേഷ് കനകരാജ് സമീപിച്ചുവെന്നും വിവരങ്ങളുണ്ട്.ഈ വേഷവും വിക്രം ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിക്രം 2 വില്‍ താരത്തിനായി മികച്ചൊരു കഥാപാത്രത്തെ ലോകേഷ് ഒരുക്കിവെച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല.
റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ വിക്രം ഉപേക്ഷിച്ചത് മണ്ടത്തരമായി പോയി എന്നാണ് ചിയാന്‍ വിക്രമിനോട് ആരാധകര്‍ പറയുന്നത്. എന്നാല്‍ വിക്രം 2ല്‍ ചിയാന്‍ ഉണ്ടെയേക്കുമെന്ന റിപ്പോര്‍ട്ട് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.
അതേസമയം ലോകേഷ് കനകരാജിന്റെ ദളപതി 67 നായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പുറത്ത് വരുമെന്നാണ് സൂചന.