മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലിസി. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്നു നടി . സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് സംവിധായകന് പ്രിയദര്‍ശനെ നടി വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചുവന്നിരുന്നില്ല നടി. ഇന്നും സിനിമയിലെ താരങ്ങളുമായി അടുത്ത സൗഹൃദം ലിസിക്ക് ഉണ്ട്.
ഇപ്പോള്‍ നടി ഭാവനയെ കുറിച്ച് ലിസി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. IFFK വേദിയിലേക്ക് ഭാവനയെ ക്ഷണിച്ചതിനെ കുറിച്ചും, നടി വന്നപ്പോള്‍ കൈയ്യടികളോടെ എഴുനേറ്റുനിന്ന് സ്വീകരിച്ച സദസ്സിനെ കുറിച്ചും ആണ് താരം പറയുന്നത്.
ലിസിയുടെ വാക്കുകള്‍ ഇങ്ങനെ. ’26-ാമത് കഎഎഗ വേദിയിലേക്ക് അതിഥിയായ ഭാവനയെ ക്ഷണിച്ച മുഴുവന്‍ സംഘാടകര്‍ക്കും അഭിനന്ദനങ്ങള്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ കൈയ്യടികളോടെ എഴുനേറ്റുനിന്ന് സ്വീകരിച്ച സദസ്സിനും എന്റെ ആദരം. ഒരു മലയാളി എന്ന നിലയില്‍ വളരെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്.’
എന്നാല്‍ ലിസിയുടെ പോസ്റ്റിന് താഴെ അനുരാഗ് കശ്യപിനെതിരായ ചില കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അനുര്ഗ് കശ്യപിനെതിരായ മീറ്റൂ ആരോപണം ലക്ഷ്യംവച്ചായിരുന്നു ഈ കമന്റുകള്‍. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് കമന്റ് ബോക്സില്‍ എത്തിയത്.