കൊച്ചി: ”വൈറലായ ആ ഇന്റര്‍വ്യൂവിന്റെ വീഡിയോയാണ് പ്രശാന്തും താനും വിവാഹിതരാകാന്‍ കാരണമെന്ന് നടി ലെന.”മതം, ആത്മീയത, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയൊക്കെ ഞാന്‍ അന്നത്തെ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു.
അതിന്റെ വീഡിയോ വൈറലായതോടെ ട്രോളുകളും ലൈക്കുകളും ഡിസ്ലൈക്കുകളുമൊക്കെയായി വന്‍ ബഹളമായിരുന്നു. ആ വീഡിയോ കണ്ടാണ് പ്രശാന്ത് എന്നെ വിളിക്കുന്നത്.
പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ രണ്ടാളും ഒരേ വൈബില്‍ ഉള്ളവരാണെന്ന് മനസ്സിലായി. കുടുംബങ്ങള്‍ ആലോചിച്ചാണ് ഞങ്ങള്‍ വിവാഹത്തിലെത്തിയത്. ജാതകം നോക്കിയപ്പോഴും നല്ലചേര്ച്ചയുണ്ടെന്നു മനസ്സിലായി” -ലെന പറഞ്ഞു.
വിവാഹത്തെ കുറിച്ച് പ്രശാന്തും മനസ് തുറന്നു. ”ഒരുദിവസം യുട്യൂബിലൂടെയാണ് ഞാന്‍ ലെനയുടെ വീഡിയോ കണ്ടത്. അതില്‍ പറഞ്ഞ കാര്യങ്ങളില്‍ പലതിനോടും എനിക്ക് യോജിപ്പുതോന്നിയിരുന്നു.
കല്യാണാലോചനയുമായി ചെന്നപ്പോള്‍ അവള്‍ക്കും അതേ സന്തോഷം- പ്രശാന്ത് പറഞ്ഞു.അതേസമയം ജനുവരി 17-ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
വിവാഹത്തിന് പ്രശാന്തിന്റെ അച്ഛനമ്മമാര്‍ മാത്രമാണുണ്ടായിരുന്നത്. വിവാഹ കാര്യം മറച്ച് വച്ചതിനെ കുറിച്ചും ലെന മനസ് തുറന്നു.
പ്രധാനമന്ത്രി ഗഗന്യാന് സംഘത്തെപ്പറ്റി രാജ്യത്തോട് പ്രഖ്യാപിക്കുന്നതുവരെ പ്രശാന്തിന്റെ കാര്യം എനിക്ക് ആരോടും പറയാന്‍ കഴിയുമായിരുന്നില്ല. പ്രോട്ടക്കോള്‍ പ്രശ്നങ്ങളായിരുന്നു കാരണം എന്നാണ് നടി പറയുന്നത്.