Film News

ആരാധ്യ വളരെ കൊച്ചു കുട്ടിയല്ലേ , ഈ ഇളം പ്രായത്തിൽ അവൾ കഷ്ടപെടാൻ പാടില്ല ; ലത മങ്കേഷ്കർ

കഴിഞ്ഞ ദിവസമാണ് ബച്ചൻ കുടുംബത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ബച്ചന്‍ കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതില്‍ നിരാശയും ആശങ്കയും പങ്കുവെച്ച്‌ ഗായിക ലത മങ്കേഷ്‌കര്‍. ഒരു ദദേശീയ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ലത മങ്കേഷ്‌കര്‍ തന്റെ മനസ് തുറന്നത്. ബച്ചന്‍ കുടുംബത്തിന് വൈറസ് ബാധിച്ചുവെന്ന കാര്യം വിശ്വസിക്കാന്‍ വളരെ പ്രയാസമായിരുന്നുവെന്നും ആ വാര്‍ത്ത കേട്ടപ്പോള്‍ മുഖത്ത് അടി കിട്ടിയ അവസ്ഥയാണ് അനുഭവപ്പെട്ടത് എന്നും ഗായിക പറഞ്ഞു.

- Advertisement -

ലത മങ്കേഷ്‌കറിന്റെ വാക്കുകള്‍:

‘ബച്ചന്‍ സാബിനും കുടുംബത്തിനും കോവിഡ് ബാധിച്ചു എന്നു കേട്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ആ വാര്‍ത്ത എനിക്കു വിശ്വസിക്കാനായില്ല. വൈറസ് ആരെയും ഒഴിവാക്കില്ല. കുറച്ചു കാലത്തേയ്ക്ക് അത് ഇവിടെ തന്നെയുണ്ടാകുമെന്ന് അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു.

ബച്ചന്‍ കുടുംബം ഈ രോഗബാധയില്‍ നിന്നും എത്രയും വേഗം കരകയറാനായി എല്ലാവരും പ്രാര്‍ഥിക്കണം. ആരാധ്യ ബച്ചന്റെ കാര്യത്തിലാണ് എനിക്ക് കൂടുതല്‍ ആശങ്കയും ഭയവും തോന്നുന്നത്. അവള്‍ വളരെ കൊച്ചു കുട്ടിയല്ലേ. ഈ ഇളം പ്രായത്തില്‍ തന്നെ ഇത്തരം രോഗാവസ്ഥയില്‍ അവള്‍ കഷ്ടപ്പെടാന്‍ പാടില്ല. ബച്ചന്‍ കുടുംബത്തിനു വേണ്ടി ഞാന്‍ പ്രത്യേകം പ്രാര്‍ഥിക്കുന്നു. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, ആരാധ്യ ബച്ചന്‍ എന്നിവരെല്ലാം വേഗം സുഖം പ്രാപിക്കട്ടെ’.

Web Desk 2

Recent Posts

ജാസ്മിന്‍ കള്ളക്കളി കളിച്ച് ജയിക്കുന്നു.ജാസ്മിന്റെ കള്ളത്തരം ബിഗ് ബോസ് മുക്കി?ജാസ്മിനെ എന്ത് കൊണ്ട് ബിഗ്ബോസ് രക്ഷിക്കുന്നു

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജാസ്മിൻ ജാഫർ.അന്‍സിബയുടെ പുറത്താകലിന് മുന്നോടിയായി ഫിനാലെ വീക്കിലേക്കുള്ള ബോണസ് പോയിന്റ് ടാസ്കും വീടിനുള്ളില്‍ നടന്നിരുന്നു.…

10 mins ago

ജാസ്മിന്റെ കല്യാണത്തിന് വരില്ലെന്ന് നോറ.ജാസ്മിനെ എന്ത് കൊണ്ട് ഇത്ര വെറുക്കുന്നു.യാഥാർഥ്യം ഇതാണ്

ബിഗ് ബോസിന് പുറത്ത് വെച്ച് തന്നെ പരിചയം ഉണ്ടെങ്കിലും ഷോയില്‍ എത്തിയപ്പോള്‍ പരസ്പരം ഏറ്റുമുട്ടുന്ന രണ്ട് പേരാണ് ജാസ്മിനും നോറയും.ആവശ്യഘട്ടത്തില്‍…

2 hours ago

അവൾ ജാസ്മിന്റെ കഴുത്തിൽ കുത്തിപിടിച്ചു.അപ്പോഴേ അവളെ പുറത്താക്കണമായിരുന്നു;ശരണ്യ

മലയാളികൾക്ക് സുപരിചിതമായ താരമാണ് ശരണ്യ.ആറാം സീസണില്‍ മത്സരിച്ച ശരണ്യ 60 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷോയില്‍ നിന്ന് പുറത്താകുന്നത്. മത്സരത്തിനുശേഷം അതിലെ…

5 hours ago

നടി മീനയും അമ്മയും മോശമായി പെരുമാറി, പരാതിയുമായി നിർമാതാവ് – മീനയുടെ തനിനിറം പുറത്തുവന്നെന്നു ഒരു വിഭാഗം, ഇയാളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മറ്റൊരു വിഭാഗം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എല്ലാ ഭാഷകളിലും…

15 hours ago

10 വയസ്സുള്ള കുഞ്ഞിനോട് ചെയ്യുന്നത് കൊടുംക്രൂരത, മാളികപ്പുറം താരം ദേവനന്ദയുടെ പിതാവ് പോലീസിൽ പരാതി നൽകി, ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. മാളികപ്പുറം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അതിനു മുൻപ് തന്നെ നിരവധി…

16 hours ago

മമ്മൂട്ടിയുടെ ദാദാസാഹിബ് സിനിമയിലെ നായികയെ ഓർമയില്ലേ? പെട്ടെന്നൊരു ദിവസം സിനിമ വിടുവാൻ കാരണം സിനിമയിൽ നിന്നും ഉണ്ടായ ആ മോശം അനുഭവം

ഒരുകാലത്ത് സിനിമ മേഖലയിൽ വളരെ സജീവമായി നിന്നിരുന്ന നടിമാരിൽ ഒരാളായിരുന്നു രമ്യ. എന്നാൽ ഇവർക്ക് സിനിമ മേഖലയിൽ നിന്നും ഒരു…

16 hours ago