Bigboss

ജാസ്മിന്‍ കള്ളക്കളി കളിച്ച് ജയിക്കുന്നു.ജാസ്മിന്റെ കള്ളത്തരം ബിഗ് ബോസ് മുക്കി?ജാസ്മിനെ എന്ത് കൊണ്ട് ബിഗ്ബോസ് രക്ഷിക്കുന്നു

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജാസ്മിൻ ജാഫർ.അന്‍സിബയുടെ പുറത്താകലിന് മുന്നോടിയായി ഫിനാലെ വീക്കിലേക്കുള്ള ബോണസ് പോയിന്റ് ടാസ്കും വീടിനുള്ളില്‍ നടന്നിരുന്നു. അവതാരകനായ മോഹന്‍ലാല്‍ ഡിസൈന്‍ ചെയ്ത ടാസ്കായിരുന്നു ഇത്. ഈ ഗെയിമില്‍ മറ്റെല്ലാ താരങ്ങളേയും മറികടന്നുകൊണ്ട് ജാസ്മിനാണ് വിജയിച്ചത്. ഇതോടെ ഒരു ബോണസ് പോയിന്റും മോഹന്‍ലാലിന്റ വക പ്രത്യേക സമ്മാനവും ജാസ്മിന് ലഭിച്ചു.വിജയിച്ചത് ജാസ്മിന്‍ ആയതുകൊണ്ട് തന്നെ പുറത്ത് വലിയ വിമർശനവും തുടങ്ങി. ജാസ്മിന്‍ കള്ളക്കളി കളിച്ചാണ് ടാസ്കില്‍ വിജയിച്ചതെന്നാണ് എതിരാളികളുടെ ആരോപണം. ആരോപണത്തിന് വേണ്ട മരുന്ന് ബിഗ് ബോസ് തന്നെ ഇട്ട് കൊടുത്തിട്ടുമുണ്ട്. പ്രമോയിലുള്ള ചില കാര്യങ്ങള്‍ എപ്പിസോഡില്‍ ഇല്ല എന്നതാണ് ശ്രദ്ധേയം. ഇതാണ് പ്രേക്ഷകർ പ്രധാനമായും ചോദിക്കുന്നത്.

- Advertisement -

ചോപ്പ്സ്റ്റിക്ക് ഉപയോഗിച്ച് നട്ടുകള്‍ ഒന്നിന്റെ മുകളില്‍ ഒന്നായി കുത്തനെ വെക്കുന്നതായിരുന്നു ആദ്യ ടാസ്ക്. ചോപ്പ്സ്റ്റിക് ഉപയോഗിച്ച് മാത്രമേ നട്ട് എടുക്കാവു എന്ന് ടാസ്ക് ലെറ്ററില്‍ കൃത്യമായി പറയുന്നുണ്ട്. ജാസ്മിനോട്ട് രണ്ട് കൈ ഉപയോഗിക്കാന്‍ പാടില്ലെന്ന് ലാലേട്ടന്‍ പറയുന്നത് പ്രമോയില്‍ കൃത്യമായി കാണിക്കുന്നുണ്ട്. എന്നാല്‍ എപ്പിസോഡില്‍ ഈ ഭാഗം കാണിക്കുന്നില്ല.
ഇതോടെയാണ് ജാസ്മിന് വേണ്ടി വേവറിറ്റിസം കാണിച്ചെന്ന പതിവ് ആരോപണവുമായി പലരും രംഗത്ത് വന്നത്. ഇതില്‍ പലരും ജിന്റോ ആർമിക്കാരുമായിരുന്നു. എന്നാല്‍ ഇതേ ജിന്റോ തന്നെ സമാനമായ രീതിയില്‍ കളിക്കുന്നതിന്റെ സ്ക്രീന്‍ ഷോട്ടുകളുമായി ജാസ്മിന്‍ ആരാധകരും തിരിച്ച് അടിച്ചു. ജാസ്മിനും സിജോയും മാത്രമല്ല സായി, അഭിഷേക് എന്നിവരും രണ്ട് കൈ ഉപയോഗിക്കുന്നതിന്റെ വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്.

Anusha

Recent Posts

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

4 mins ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

39 mins ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

1 hour ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

2 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

3 hours ago

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

5 hours ago