തിരുവനന്തപുരം: മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായ ലക്ഷ്മി പ്രമോദ് കഴിഞ്ഞ ദിവസമായിരുന്നു അമ്മയായത്. പിന്നാലെ നിരവധി പേരായിരുന്നു താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയത്.
ഇപ്പോഴിതാ, കുഞ്ഞിനൊപ്പം ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം. കുഞ്ഞിന്റെ ചിത്രം പങ്കുവച്ചുള്ള വീഡിയോ ആണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
‘ഞങ്ങളുടെ സ്പെഷ്യല്‍ ദിവസം ഓര്‍മ്മിക്കാന്‍ ഒരു റീല്‍. രണ്ട് കുഞ്ഞ് കൈകളും കാലുകളും കൂടി, ഇപ്പോള്‍ ഞങ്ങളുടെ കുടുംബം പൂര്‍ണ്ണമായി. ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം’ എന്നാണ് കുഞ്ഞിനെ പരിചയപ്പെടുത്തിയ വീഡിയോയില്‍ താരം കുറിച്ചത്.
പ്രസവത്തിന് മുമ്പ് ഉള്ള ചിത്രങ്ങള്‍ കൂടെ ചേര്‍ത്താണ് താരത്തിന്റെ പോസ്റ്റ്. മൂത്ത മകളോട് ആണ്‍കുഞ്ഞാണ് എന്ന് പറയുമ്പോഴുള്ള സന്തോഷവും കാണാം. താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.
View this post on Instagram
സ്കൂള്‍ കാലഘട്ടം മുതലേ പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മി പ്രമോദും ഭര്‍ത്താവ് അസറും. അതേസമയം, കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന മുകേഷ് കഥകള്‍ എന്ന സീരിയലിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്ത് എത്തുന്നത്.
അതിനു മുന്‍പുതന്നെ നര്‍ത്തകിയായും അവതാരകയായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായുമെല്ലാം ലക്ഷ്മി ശ്രദ്ധ നേടിയിരുന്നു.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ സ്മൃതി എന്ന വില്ലത്തി കഥാപാത്രമാണ് ലക്ഷ്മിയെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത്.
ഇതുകൂടാതെ സാഗരം സാക്ഷി, ഭാഗ്യജാതകം എന്നിങ്ങനെ നിരവധി സീരിയലുകളിലും ലക്ഷ്മി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ഏഷ്യാനെറ്റിലെ പൗര്‍ണമിത്തിങ്കള്‍, സീ കേരളത്തിലെ പൂക്കാലം വരവായ് തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചു വരുന്നതിനിടയിലാണ് ലക്ഷ്മി വിവാദങ്ങളില്‍ പെടുന്നതെന്നും ഇടവേളയെടുത്തതും.