കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയാണ് കുടുംബവിളക്ക് .ടിആര്‍പി റേറ്റിംഗില്‍ മുന്നിട്ട് നിന്ന സീരിയല്‍ ഇടക്ക് ഒന്ന് പിന്നോട്ട് പോയിരുന്നു. ഇപ്പോള്‍ അത് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് താരങ്ങള്‍. കൂട്ടുകുടുംബവും അവിടെ നടക്കുന്ന പ്രശ്നവും പിന്നാലെ കഥാപാത്രങ്ങളിലെ മാറ്റം ഇതെല്ലാം കുടുംബവിളക്കില്‍ ഉണ്ട്. സുമിത്ര എന്ന വീട്ടമ്മയും, അവരുടെ ജീവിത രീതിയെല്ലാം സീരിയല്‍ പറയുന്നുണ്ട്.
ഇപ്പോള്‍ ഓരോ ദിവസവും കുടുംബവിളക്കില്‍ ആഘോഷം തന്നെയാണ്. വേദിക സിദ്ധുവിന്റെ വിവാഹം, അനന്യയുടെയും അനിരുദ്ധിന്റെയും വിവാഹ വാര്‍ഷികം അങ്ങനെ ഒന്നിനു പുറകെ ഒന്നൊന്നായി ആഘോഷം തന്നെ. ഇനി അടുത്ത ആഘോഷം സുമിത്ര-സിദ്ധാര്‍ഥ് ദമ്പതിമാരുടെ രണ്ടാമത്തെ മകനായ പ്രതീഷിന്റെ വിവാഹം ആണെന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്.
നേരത്തെ പ്രണയിതാക്കളായിരുന്ന പ്രതീഷും സഞ്ജനയും വേര്‍പിരിഞ്ഞതാണ്. സഞ്ജന മറ്റൊരു വിവാഹം കഴിച്ചെങ്കിലും ഭര്‍ത്താവായ മനീഷ് ദുബായില്‍ ഒരു ആക്സിഡന്റില്‍ കൊല്ലപ്പെട്ടു. ഈ വാര്‍ത്ത അറിഞ്ഞ സഞ്ജനയെ പോലെ പ്രതീഷും സങ്കടത്തിലായിരുന്നു.
ഇപ്പോള്‍ പ്രതീഷും സഞ്ജനയും വീണ്ടും പഴയ പ്രണയത്തിലേക്ക് എത്താനുളള സാഹചര്യമാണ് പുതിയ എപ്പിസോഡുകളില്‍ കാണിക്കുന്നത്. വൈകാതെ തന്നെ കുടുംബവിളക്കില്‍ ഒരു വിവാഹം ഉണ്ടാവുമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. അതേസമയം വിവാഹം വേദിക മുടക്കുമോ എന്നറിയാനും കാത്തിരിക്കുകയാണ് ചിലര്‍.