ചിത്രം കുടുക്ക് 2025 ലെ ഒരു ഗാനം പുറത്തുവന്നതോടെ ഈ സിനിമയും ഇതിലെ ഗാനരംഗങ്ങളും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ഗാനത്തില്‍ നടന് കൃഷ്ണശങ്കറും നടി ദുര്‍ഗ്ഗയും തമ്മിലുള്ള പ്രണയം നിമിഷങ്ങള്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ ഗാനം ഹിറ്റ് ആവുകയായിരുന്നു. എന്നാല്‍ പിന്നാലെ ചില വിമര്‍ശനങ്ങളും ഉയരാന്‍ തുടങ്ങി. ഗാനത്തില്‍ വരുന്ന ലിപ് ലോക്ക് രംഗമാണ് പലരെയും ചൊടിപ്പിച്ചത്. ഇവിടെ ദുര്‍ഗക്ക് നേരെയും ഭര്‍ത്താവ് അര്ജ്ജുനന് നേരെയും ആണ് വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ ഇതിനുള്ള തക്കതായ മറുപടി ദുര്‍ഗ കൊടുത്തിരുന്നു. ഇപ്പോള്‍ ആ സീനില്‍ അഭിനയിച്ചത് എങ്ങനെയാണെന്ന് പറയുകയാണ് ദുര്‍ഗ കൃഷ്ണയും കൃഷ്ണ ശങ്കറും.
ആ സീന്‍ ചിത്രീകരിക്കാന്‍ തുടങ്ങുമ്പോള്‍ കൃഷ്ണ ശങ്കറിന് ഭയങ്കര നാണമായിരുന്നു. അതേസമയം ആ രംഗം നന്നാവാന്‍ ഉള്ള കാരണം ദുര്‍ഗയാണെന്ന് കൃഷ്ണ പറയുന്നു. വൈകിയാണ് താന്‍ അങ്ങനെ ഒരു രംഗം ഉണ്ടെന്ന് അറിഞ്ഞത്, നേരത്തെ പറഞ്ഞിരുന്നില്ല, കേട്ടപ്പോള്‍ അത് വേണോ എന്ന് ചോദിച്ചെന്നും കൃഷ്ണ പറയുന്നു. തനിക്ക് ഭയങ്കര നാണം ആണെന്ന് കൃഷ്ണ പറഞ്ഞപ്പോള്‍ അന്യായ നാണം ആണെന്ന് ദുര്‍ഗ്ഗയും സൂചിപ്പിച്ചു.
എന്നാല്‍ താന്‍ നേരത്തെ മറ്റൊരു ചിത്രത്തില്‍ ചെയ്തിരുന്നു, ഇത് ഒരു പ്രൊഫഷനായി മാത്രം ആയിട്ടാണ് കണ്ടത് , അതിനാല്‍ ഇവിടെയും ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ലായിരുന്നു ദുര്‍ഗ പറഞ്ഞു. ഈ സീനിന് തൊട്ട് മുന്‍പ് എന്റെ മോയ്ചറസൈര് എടുത്ത് കൃഷ്ണ ശങ്കറിനെ കൈയിലൊക്കെ തേച്ചു. മൗത്ത് വാഷ് കൊണ്ട് വായ കഴുകിപ്പിച്ചു . അങ്ങനെ ഞാന്‍ എന്തൊക്കെ ഉപയോഗിക്കുന്നോ അതൊക്കെ പുള്ളിയ്ക്കും കൊടുത്തതായി ദുര്‍ഗ സൂചിപ്പിക്കുന്നു. ഇങ്ങനൊരു സീനിന് വേണ്ടി ഇത്രയും ഒരുങ്ങണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് കൃഷ്ണയും സൂചിപ്പിച്ചു.
താന്‍ നേരത്തെ ഇത്തരം സിനിമ ചെയ്തിട്ടുണ്ടെന്നും അതില്‍ നിന്നും ഉണ്ടായ അനുഭവമാണ് ഇങ്ങനെയുള്ള ഒരുക്കത്തിന് കാരണമെന്ന് ദുര്‍ഗ പറഞ്ഞു. അഭിനയിക്കുന്ന സമയം ആ കഥാപാത്രം മാത്രമാണ് ഞാന്‍ നോക്കാറുള്ളത്. അങ്ങനെ ഒരു സിനിമയില്‍ ഇങ്ങനെ ഒരു സീന്‍ ചെയ്യുന്ന സമയത്ത് ഒരു വൃത്തികെട്ട മണം വന്നു അതോടെ എനിക്ക് അറപ്പ് തോന്നി , എന്റെ ക്യാരക്ടര്‍ തന്നെ കയ്യില്‍ നിന്ന് പോയ അവസ്ഥയുണ്ടായി ദുര്‍ഗ പറയുന്നു.