സിനിമാ സെറ്റുകളിൽ നിന്ന് തുടങ്ങിയ പ്രണയം വിവാഹത്തിലെത്തി മാതൃക ദമ്പതികളായി മാറിയവരാണ് കാജോളും അജയ് ദേവ്ഗൺ ദമ്പതികൾ. ബോളീവുഡ് സിനിമകളിൽ സജീവമായ ഇരുവരും അടുത്താണ് ഇരുപത്തിരണ്ടാം വിവാഹവാർഷികം ആഘോഷിച്ചത്. വിവാഹം കഴിഞ്ഞ് സിനിമയിൽ നിന്ന് കുറച്ചുനാൾ വിട്ടുനിന്ന കാജോൾ പിന്നീട് ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് തിരിച്ചെത്തി. നടനും സംവിധായകനുമായി തിളങ്ങിയ നിൽക്കുകയാണ് അജയ് ദേവ്ഗൺ.
ഇരുവരുടെയും പ്രണയം ഇതുവരെയും അവർ തുറന്നു പറഞ്ഞിട്ടില്ല. കല്യാണത്തിനു മുമ്പും രഹസ്യമായിട്ടായിരുന്നു പ്രണയം കൊണ്ടു നടന്നത്. ഒന്നിച്ചു പോയാൽ ജീവിതം നന്നായിരിക്കും എന്ന് തോന്നിയതുകൊണ്ടാണ് വിവാഹം ചെയ്തത് എന്നായിരുന്നു പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇരുവരുടെയും മറുപടി. രണ്ടു മക്കളാണ് ഈ താരദമ്പതികൾക്ക് ഉള്ളത്. നൈസ ദേവ്ഗൺ, യുഗ് ദേവ്ഗൺ എന്നാണ് മക്കളുടെ പേര്. നൈസ നിരവധി ആരാധകരുള്ള താരം പുത്രിയാണ്.
ഇതുവരെയും സിനിമ അഭിനയം തുടങ്ങാത്ത താരപുത്രി ഫാഷനിലും മേകോവറിലും അതീവ ശ്രദ്ധാലുവാണ്. താര ത്തിൻറെ സിനിമാ പ്രവേശനം കാത്തിരിക്കുകയാണ് ആരാധകർ. ആരാധനകരിൽ നിന്ന് വിട്ടു നിൽക്കാൻ ആണ് നൈസ് എപ്പോഴും ഇഷ്ടപ്പെടുന്നത്. നിലവിൽ സിംഗപ്പൂരിലെ ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കുകയാണ് താരം.
കഴിഞ്ഞ ദിവസം ആൺ സുഹൃത്തിനൊപ്പം മുംബൈയിലെ ഒരു റസ്റ്റോറൻറ്ൽ നിന്നും പാർട്ടി കഴിഞ്ഞ് ഇറങ്ങുന്ന നൈസയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. നടൻ ഗോവിന്ദയുടെ മകനാണ് അതെന്നും ഇരുവരും പ്രണയത്തിലാണെന്നും സോഷ്യൽ മീഡിയയിൽ വൈറലായി. മാത്രമല്ല നൈസയുടെ പതിനെട്ടാം പിറന്നാളിന് കാജോൾ പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു.