മലയാളികൾക്ക് അധികം പരിചയമില്ലാത്ത നടി ആയിരിക്കും കൃതി സനോൺ. മഹേഷ് ബാബു നായകനായ നേനോക്കടിൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വളരെ മികച്ച ഒരു സിനിമയായിരുന്നു ഇത് എങ്കിലും സാമ്പത്തികമായി പരാജയമായിരുന്നു. അതുകൊണ്ടുതന്നെ തെലുങ്കിലെ തൻറെ അരങ്ങേറ്റം ഭംഗിയാക്കുവാൻ താരത്തിന് സാധിച്ചില്ല. നമ്പർവൺ എന്ന പേരിൽ ഈ ചിത്രം മലയാളത്തിലും മൊഴിമാറ്റി എത്തിയിരുന്നു. അത്യാവശ്യം നല്ല അഭിപ്രായമായിരുന്നു ചിത്രത്തിന് മലയാളികൾക്കിടയിൽ നിന്നും ലഭിച്ചത്.
തെലുങ്കിലെ അരങ്ങേറ്റം മോശമായിരുന്നു എന്നത് കൊണ്ട് താരത്തിന് തെലുങ്കിൽ അധികം പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ആദ്യ സിനിമയുടെ പരാജയത്തിനു ശേഷം മികച്ച ഓഫറുകൾ ഒന്നുംതന്നെ താരത്തിനെ തേടിയെത്തിയില്ല. അതുകൊണ്ട് താരം നേരെ ബോളിവുഡിലേക്ക് ചുവടുമാറ്റി. അവിടെ താരം ഹിറ്റ് നായിക ആയി മാറി. ഹീറോപന്തി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ബോളിവുഡിൽ വലിയ വിജയമായിരുന്നു. അല്ലു അർജുൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കൃഷ്ണ എന്ന സിനിമയുടെ ബോളിവുഡ് റീമേക്കായിരുന്നു ഇത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് കൃതി. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം പുതിയ കുറച്ച് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചത്. അതീവ ഗ്ലാമറസ് ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതിഗംഭീര അഭിപ്രായങ്ങൾ ആയിരുന്നു ചിത്രത്തിന് താഴെ ആരാധകർ നടത്തിയത്. താരം വളരെ സുന്ദരി ആയിട്ടുണ്ട് എന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.
എന്നാൽ സർപ്രൈസ് ആയിട്ടാണ് ഒരു വ്യക്തി ഇപ്പോൾ കമൻറ് നടത്തിയിരിക്കുന്നത്. അമിതാബച്ചൻ ആണ് കൃതിയുടെ ചിത്രത്തിന് താഴെ ഇപ്പോൾ കമൻറ് ചെയ്തിരിക്കുന്നത്. വാവ് എന്നായിരുന്നു അമിതാബച്ചൻ നടത്തിയ കമൻറ്. അമിതാബച്ചൻ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർക്ക് മനസ്സിലായത്. ഈ പ്രായത്തിലും ബച്ചൻ കൊള്ളാമല്ലോ എന്നാണ് ആരാധകർ നടത്തുന്ന കമൻറ്. എന്തായാലും ചിത്രങ്ങളെ പോലെ തന്നെ കമൻ്റും വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.