കൊല്ലം എൻ ഡി എ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയം.കേരളത്തിൽ ഇത്തവണ താമര വിരിയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറയുന്നുണ്ട്.മറ്റൊന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി മുകേഷ് ഉത്തരവാദിത്തതോടെ തിരഞ്ഞെടുപ്പിനെ നേരിടണമെന്നും കൃഷ്ണകുമാർ പറഞ്ഞു. പാർലമെന്റിൽ ഏത് ഭാഷയിൽ പ്രതികരിക്കുമെന്ന ചോദ്യത്തിന് താൻ നടനാണ് അഭിനയിച്ചുകാണിക്കുമെന്ന മുകേഷിന്റെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കൃഷ്ണകുമാറിൻറെ മറുപടി.
‘സിനിമ തൊഴിൽപരമായ കാര്യമാണ്. അഭിനയിക്കുന്നു , അഭിനയിച്ച് കഴിഞ്ഞാൽ സ്നേഹബന്ധം തുടരുന്നു. രാഷ്ട്രീയം എന്നത് രാഷ്ട്രപുനഃനിർമ്മാണവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇത് ബഡായി ബംഗ്ലാവ് അല്ല. ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ട കാര്യമാണ്. വികസനം കൊണ്ടുവരേണ്ട, ഭരണത്തിൽ ഇരിക്കുന്നവരെ ജയിപ്പിക്കുകയാണ് വേണ്ടത്. സിനിമ ബന്ധങ്ങളൊന്നും ഒരിക്കലും ഉലയില്ല. മുകേഷേട്ടനോടും പ്രേമചന്ദ്രേട്ടനോടും നല്ല ബന്ധമാണ്. അവരുടെ മുന്നണി എന്ത് ചെയ്യുന്നു എന്നതാണ് വിഷയം.
പാർലമെന്റ് വളരെ ഗൗരവമുള്ള ചർച്ചകൾ നടക്കേണ്ട സ്ഥലമാണ്. അദ്ദേഹത്തോടുള്ള ബഹുമാനം വെച്ച് കൊണ്ട് തന്നെ പറയട്ടെ, മുകേഷേട്ടൻ സംസാരത്തിൽ കുറച്ചൂടെ ഉത്തരവാദിത്തം കാണിക്കണം. അഭിനയിച്ച് പ്രതികരിക്കുമെന്നൊക്കെ പറയുന്നത് ജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണ്.