ബോളിവുഡ് നടി ദീപിക പദുകോണിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പിതാവും ബാഡ്മിന്റണ്‍ ഇതിഹാസ താരവുമായ പ്രകാശ് പദുകോണ്‍, ഭാര്യ ഉജ്ജല, മകള്‍ അനിഷ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പ്രകാശ് പദുകോണിനെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. മറ്റുള്ളവര്‍ സുരക്ഷിതരായി വീട്ടില്‍ തന്നെ കഴിയുകയാണ്. ഇവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്.
”അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. മൂന്നു ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യാനാവും എന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന്റെ ഭാര്യയും മകളും വീട്ടില്‍ ക്വാറന്റൈനില്‍ തുടരുകയാണ്,” കുടുംബസുഹൃത്തും പ്രകാശ് പദുകോണ്‍ ബാഡ്മിന്റണ്‍ അക്കാദമിയുടെ ഡയറക്ടറുമായ വിമല്‍ കുമാര്‍ വ്യക്തമാക്കുന്നു.
നേരത്തെ ഇന്ത്യക്ക് സഹായവുമായി രംഗത്ത് വന്നിരുന്നു ബാളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോണാസും. സോഷ്യല്‍ മീഡിയ വഴിയാണ് താരം ഈ കാര്യം അറിയിച്ചിരുന്നത്. ടുഗതര്‍ ഇന്ത്യ എന്ന ഹാഷ്ടാഗ് ക്യാമ്പയിനിങ്ങിലൂടെ ‘ഗിവ് ഇന്ത്യ’ ഫൗണ്ടേഷന് വഴി സഹായങ്ങള്‍ നല്‍കാനാണ് പ്രിയങ്ക അഭ്യര്‍ത്ഥിച്ചത്. ഇത് സംബന്ധിച്ച ഒരു വീഡിയോയും താരം പങ്കുവെച്ചിരുന്നു. ഇന്ത്യയുടെ ആരോഗ്യ മേഖലയിലേക്ക് കൂടുതല്‍ സംഭാവനകള്‍ ആവശ്യമുണ്ടെന്ന് വിഡിയോയില്‍ താരം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് മാതാപിതാക്കള്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പുറത്തുവരുന്നത്.
അതേസമയം ശക്തമായി തന്നെയാണ് കൊവിഡിന്റെ രണ്ടാം തരംഗം വന്നത്. ഇതോടെ ദിനം പ്രതി കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുകയാണ് ഇന്ത്യയില്‍. വൈറസ് ഇതിനോടകം പലരുടെയും ജീവന് കവര്‍ന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്ത വൈറസില്‍ മരണസംഖ്യയും കൂടുതല്‍ ആണ്. കേരളത്തിലെ സ്ഥിതിയും വളരെ മോശം ആണ്.