ഐപിഎല്‍ 2022 സീസണ് മുന്‍പുള്ള മെഗാതാരലേലം ആരംഭിച്ചു. ഏറ്റവും കൂടുതല്‍ വില ലഭിച്ചത് ശ്രേയസ് അയ്യര്‍ക്കാണ്. 12.25 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ശ്രേയസിനെ സ്വന്തമാക്കിയത്. തൊട്ടുപിന്നില്‍ ഹര്‍ഷല്‍ പട്ടേലാണ്. 10.75 കോടിക്ക് ഹര്‍ഷല്‍ പട്ടേലിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തിരികെ ടീമിലെത്തിച്ചു.
ബംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്ഡനിയയിലാണ് താരലേലം നടക്കുന്നത്. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചു.കാഗിസോ റബാദയെ 9.25 കോടിക്ക് പഞ്ചാബ് കിങ്സും പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് കൊല്‍ക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി.6.25 കോടിക്ക് ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തി. ക്വിന്റണ്‍ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി. ദേവ്ദത്ത് പടിക്കലിനെ 7.75 കോടിക്ക് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി.
അതേസമയം, ഓസീസ് ബാറ്റര്‍ സ്റ്റീവ് സ്മിത്തിനെയും വെറ്ററന്‍ സുരേഷ് റെയ്നയേയും ആദ്യലേലത്തില്‍ വാങ്ങാനാളുണ്ടായില്ല.