കൊല്‍ക്കത്തയില്‍ ഗായകന് കെ.കെയുടെ സംഗീത പരിപാടിക്കിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ തീയണക്കാനുള്ള വാതകം പ്രയോഗിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കൊല്‍ക്കത്തയിലെ ഗുരുദാസ് കോളജ് ഫെസ്റ്റിന് നസ്റുല്‍ മഞ്ചയില്‍ ലൈവ് പെര്‍ഫോമന്‍സ് അവതരിച്ചതിന് തൊട്ടുപിന്നാലെയാണ് കെ.കെ എന്ന കൃഷ്ണകുമാര്‍ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞ് വീഴുന്നത്. ടിക്കറ്റ് എടുത്താണ് കാണികളെ പ്രവേശിപ്പിച്ചതെങ്കിലും അതിലും കൂടുതല്‍ ആളുകള്‍ എത്തിയിരുന്നു.
ഇവരെ പുറത്താക്കാനാണ് സംഘാടകര്‍ തീയണക്കാനുള്ള വാതകം പ്രയോഗിച്ചത്. ഇതിന് ശേഷമാണ് കെ.കെ പരിപാടി അവസാനിപ്പിച്ച് റൂമിലേക്ക് മടങ്ങിയത്. തുടര്‍ന്നാണ് കുഴഞ്ഞ് വീഴുന്നത്. കുഴഞ്ഞ് വീണ ഉടനെ കെ.കെയെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കോളജ് അധികൃതര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മരണകാരണം കണ്ടെത്തുന്നതിനായി ഇന്ന് കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. മരണം സംഭവിച്ച ഗ്രാന്‍ഡ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും പരിപാടിയുടെ സംഘാടകരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും.