കെജിഎഫ് ചാപ്റ്റർ ടു ഭാഗത്തിനു വേണ്ടി ആകാംക്ഷയോടെ ഉള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമ പ്രേക്ഷകർ. ഇന്ത്യ എമ്പാടും തരംഗം തീർത്ത ആദ്യത്തെ കന്നട ചിത്രം കൂടിയാണ് ഇത്. പ്രശസ്ത നടൻ യഷ് ആണ് ഇതിൽ നായകൻ. പ്രശാന്ത് നീൽ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൻറെ പ്രദർശനം പലപ്പോഴായി നീട്ടിവെച്ചിരുന്നു. ഈ മാസം 14ന് ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്.
ചിത്രത്തിൻ്റെ ട്രെയിലർ യൂട്യൂബിൽ റെക്കോർഡുകൾ തകർത്തിരുന്നു. ഇപ്പോഴിതാ മറ്റൊരു വിവരമാണ് പുറത്തുവരുന്നത്. ചിത്രം ക്ലൈമാക്സ് ഫോർമാറ്റിൽ റിലീസ് ചെയ്യുമെന്ന വിവരമാണ് അത്. ലോകത്തിലെ ഏറ്റവും മികച്ച സിനിമ അനുഭവം ലഭിക്കുന്നു എന്നവകാശപ്പെടുന്ന എന്ന സംവിധാനമാണ് ഐമാക്സ്. വളരെ പ്രത്യേക തീയേറ്ററുകളിലാണ് ഐമാക്സ് സ്ക്രീനിങ് നടത്തുന്നത്. ഇത് കൂടുതൽ സാധാരണമായി കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ തന്നെ പല ചിത്രങ്ങളും ഐമാക്സ് ഫോർമാറ്റിൽ റിലീസ് ചെയ്യുന്നുണ്ട്.
കെജിഎഫ് രണ്ടാം ഭാഗവും ഇതിലുൾപ്പെടും. എന്തായാലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ വാർത്ത കേൾക്കുന്നത്. ഇങ്ങനെ റിലീസ് ചെയ്യുന്ന ആദ്യത്തെ കന്നട ചിത്രമെന്ന പ്രത്യേകത ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. സാധാരണ ഫോർമാറ്റിലുള്ള പ്രദർശനത്തിന് ഒരു ദിവസം മുൻപേ തന്നെ ഐമാക്സിൽ ചിത്രം പ്രദർശനത്തിനെത്തും. അതിനാൽ തന്നെ ഏപ്രിൽ 13 ഐമാക്സ് റിലീസ് ഉണ്ടാവും. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം വിതരണം ചെയ്യുന്നത്.
ഒരു പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റർ വിഭാഗത്തിൽപെടുന്ന ചിത്രമാണ് ഇത്. ചിത്രത്തിൻറെ ആദ്യഭാഗം ഇന്ത്യയിലെമ്പാടും വമ്പൻ തരംഗമാണ് സൃഷ്ടിച്ചത്. ഹോംബാലെ ഫിലിംസ് ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. എന്തായാലും പ്രേക്ഷകർ കാത്തിരിക്കുകയാണ്.