ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ് മേനകയുടെയും സുരേഷിന്റെയും മകളായ കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയില്‍ എത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധേയമായ വേഷം ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ കീര്‍ത്തിക്ക് കഴിഞ്ഞു. മലയാളത്തില്‍ കുറച്ച് സിനിമകളില്‍ അഭിനയിച്ച ശേഷം പിന്നീട് തെലുങ്കിലും തമിഴിലുമാണ് താരം കുടൂതല്‍ വേഷങ്ങള്‍ ചെയ്തത്.
ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ കീര്‍ത്തി വളരെ പെട്ടന്ന് തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ കീര്‍ത്തിയുടെ പുത്തന്‍ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്.
‘രാമേശ്വരം, നിന്നെയും, നിന്റെ മനോഹരമായ സൂര്യാസ്തമയങ്ങളും മിസ് ചെയ്യും’ എന്ന ക്യാപ്ഷ്യനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. നിമിഷന്നേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറല്‍ ആയത്. മാഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ തലത്തില്‍ വളര്‍ന്ന കീര്‍ത്തി ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ മുന്‍നിര നായികമാരില്‍ ഒരാളാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ കീര്‍ത്തിയുടെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് വൈറലാവാറുണ്ട്. ഈ അടുത്തായി കീര്‍ത്തിയുടെ വിവാഹം ആയിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. താരത്തിന്റെ വിവാഹം ഉറപ്പിച്ചെന്നും പ്രണയ വിവാഹം ആണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഫേക്ക് ന്യൂസ് ആണെന്ന് പറഞ്ഞ് നടിയുടെ അച്ഛന് തന്നെ രംഗത്ത് വന്നിരുന്നു.