പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ലുക്കില്‍ കീര്‍ത്തി സുരേഷ് എത്തിയപ്പോള്‍ ; സൗന്ദര്യ രഹസ്യം വെളിപ്പെടുത്താമോ എന്ന് ആരാധകര്‍

നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്ര നടി മേനകയുടെ രണ്ടാമത്തെ മകളായ കീര്‍ത്തി സുരേഷ് അഭിനയത്തില്‍ സജീവമാണ്. കുട്ടിക്കാലം തൊട്ട് തന്നെ കീര്‍ത്തി സിനിമയിലേക്ക് എത്തിയിരുന്നു. ബാലതാരമായി സിനിമയില്‍ എത്തിയ കീര്‍ത്തി പിന്നീട് പഠനത്തില്‍ ശ്രദ്ധ കൊടുക്കാന്‍ വേണ്ടി കുറച്ചു കാലം അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു , ഈ സമയത്ത് താരം ഫാഷന്‍ ഡിസൈനില്‍ ബിരുദവും നേടി. ഇതിനു ശേഷമാണ് സിനിമയെക്കുറിച്ച് കീര്‍ത്തി വീണ്ടും ആലോചിച്ചു തുടങ്ങിയത് .


സിനിമയില്‍ പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് കീര്‍ത്തിക്ക് ലഭിച്ചത്. 2002 റിലീസ് ചെയ്ത ദിലീപ് ചിത്രം കുബേരനില്‍ ബാലതാരമായി അഭിനയിച്ചിരുന്നു കീര്‍ത്തി. ഇതിനുമുമ്പ് പൈലെറ്റ്സ്, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനം കീര്‍ത്തി കാഴ്ചവെച്ചു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കീര്‍ത്തി. തന്റെ വേറിട്ട ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് കീര്‍ത്തി എത്താറുണ്ട്. ഇപ്പോള്‍ ചുവപ്പന്‍ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

അതേസമയം കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രമായ ‘വാശി’യിലെ ആദ്യ ഗാനം നാളെ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുണ്ട്. നാളെ ആറിനാണ് ‘വാശി’യെന്ന ചിത്രത്തിലെ ഗാനം പുറത്തുവിടുക.


രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛന്‍ ജി സുരേഷ് കുമാര്‍ നിര്‍മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് ‘വാശി’യിലൂടെ റോബി വര്‍ഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തില്‍ ടൊവിനൊ തോമസാണ് നായകനാകുന്നത്.