കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള വിവാഹമാണ്. ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഇതാണ് ഇപ്പോൾ ചൂടുള്ള ചർച്ച. ഡിസംബർ 9ന് ഇവരുടെ വിവാഹം ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ ഇതുവരെയും താരങ്ങൾ ഇതിനെകുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാജസ്ഥാനിൽ ഉള്ള ഒരു രാജകൊട്ടാരം വിഭാഗത്തിനുവേണ്ടി വാടകയ്ക്കെടുത്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇപ്പോൾ ഇതിനുപിന്നാലെ വിവാഹത്തിനു വേണ്ടി ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങളാണ് ശ്രദ്ധനേടുന്നത്. കടുത്ത നിയമങ്ങളാണ് വിവാഹത്തിന് എത്തുന്നവർക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. വിവാഹത്തിൻറെ സ്വകാര്യത മാനിക്കാൻ ആണ് ഇത് എന്നാണ് അറിയുന്നത്. ചടങ്ങിന് എത്തുന്ന അതിഥികൾ ചില പ്രത്യേക രേഖകൾ ഒപ്പിട്ടു നൽകേണ്ടതുണ്ട്. ഇതിനോടൊപ്പം തന്നെ എന്നെ ചില നിബന്ധനകൾ കൃത്യമായി പാലിക്കുകയും വേണം.
ചടങ്ങിൽ മൊബൈൽഫോൺ അനുവദനീയമല്ല. ഫോട്ടോഗ്രാഫുകൾ എടുക്കുവാനും പാടില്ല. ലൊക്കേഷനേകുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ പാടില്ല. സാമൂഹ്യ മാധ്യമങ്ങളിൽ ഇതിൻറെ ചിത്രങ്ങൾ യാതൊരു കാരണവശാലും പങ്കു വെക്കരുത്. വിവാഹ വേദിയിൽ നിന്നും പുറത്ത് എത്തുന്നതുവരെ അതിഥികൾക്ക് പുറത്തുള്ള ആളുകളുമായി ബന്ധപ്പെടാൻ സാധിക്കുന്നതായിരിക്കില്ല. വീഡിയോ പകർത്താൻ അനുവദിക്കുന്നതല്ല.
ഡ്രോണുകൾ വിവാഹവേദിയിൽ ചുറ്റുപാടും വന്നുകഴിഞ്ഞാൽ വെടിവെച്ച് ഇടാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് എന്നാണ് അറിയുന്നത്. വിവാദ ദമ്പതികൾ ഹെലികോപ്റ്ററിൽ എത്തുമെന്നാണ് അറിയുന്നത്. പാപ്പരാസികളെ ഒഴിവാക്കുവാൻ വേണ്ടിയാണ് ഇത്. ചടങ്ങിന് ചിത്രങ്ങൾ എടുക്കുവാനുള്ള അവകാശം ഒരു പ്രശസ്ത അന്താരാഷ്ട്ര മാഗസിനു ആണ് നൽകിയിട്ടുള്ളത്.