ബോളുവുഡ് നടി കത്രീന കൈഫിനും നടന് വിക്കി കൗശലിനും വധഭീഷണി. സോഷ്യല്‍ മീഡിയയിലൂടെയാണ് അജ്ഞാതന്‍ വധഭീഷണി ഉയര്‍ത്തിയത്. സംഭവത്തില്‍ മുംബൈ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവര്‍ക്കും നേരെ വധ ഭീഷണിയുയര്‍ന്നത്. കത്രീനയെ ഇയാള്‍ നിരന്തരം പിന്തുടരുകയും ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് കത്രീനയും വിക്കി കൗശലും പൊലീസില്‍ പരാതി നല്‍കിയത്. ഐടി ആക്ട് പ്രകാരം സെക്ഷന്‍ 506(2), 354 (ഡി), ഐപിസി (67) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് ബോളിവുഡ് താരങ്ങളായ സല്മാന് ഖാന് നടി സ്വര ഭാസ്കര്‍ എന്നിവര്‍ക്കും അഞ്ജാതരുടെ വധഭീഷണി ഉണ്ടായിരുന്നു. പഞ്ചാബി ഗായകന് സിദ്ദു മൂസവാലയുടെ കൊലപാതകത്തിന് ശേഷമാണ് സല്മാന് ഖാന് വധഭീഷണി ഉണ്ടായത്. ഇതേ തുടര്‍ന്ന് മുംബൈ പൊലീസ് താരത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.