Sports

‘സെഞ്ചുറി നേടാന്‍ ഇത്രയും വലിയ ഇടവേളയെടുക്കുന്നത് വേദനിപ്പിക്കുന്നു, ഇത് ആശങ്കപ്പെടുത്തുന്നത്’; വിരാട് കോലിയോട് കപില്‍ ദേവ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് വിരാട് കോലിക്ക് മുന്നറിയിപ്പുമായി ഇന്ത്യയുടെ ഇതിഹാസതാരം കപില്‍ ദേവ്. കോലിയെ പോലൊരു താരം ഒരു സെഞ്ചുറി നേടാന്‍ ഇത്രയും വലിയ ഇടവേളയെടുക്കുന്നത് വേദനിപ്പിക്കുന്നുവെന്ന് കപില്‍ ദേവ് പറഞ്ഞു.

- Advertisement -

 സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ് എന്നിവരോട് താരതമ്യം ചെയ്യാന്‍ ഒരു താരമുണ്ടാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ കോലി വന്നു, പ്രകടനം കൊണ്ട് അവരുമായി താരതമ്യം ചെയ്യാന്‍ കോലി നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അത്തരമൊരു താരം ഒരു സെഞ്ചുറി രണ്ട് വര്‍ഷത്തിലേറെ സമയമെടുക്കുന്നത് ശരിയല്ല. വളരെയധികം ആശങ്കപ്പെടുത്തുന്ന കാര്യമാണതെന്നും കപില്‍ വ്യക്തമാക്കി.

 മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ആളുകള്‍ മിണ്ടാതിരിക്കുമെന്ന് കരുതരുത്. കോലിയുടെ അത്രത്തോളം മത്സരപരിചയം തനിക്കില്ല. എന്നിരുന്നാലും പലതും മനസിലാക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് സ്‌കോര്‍ ചെയ്യാനായില്ലെങ്കില്‍ അവിടെ എന്തോ പ്രശ്‌നമുണ്ട് എന്നാവും തങ്ങള്‍ക്ക് തോന്നുക. നിങ്ങളുടെ പ്രകടനമാണ് തങ്ങളുടെ മുന്നിലേക്ക് വരുന്നതെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം കൊവിഡ് പശ്ചാത്തലത്തില്‍ മുടങ്ങിയ പരമ്പരയിലെ അവശേഷിക്കുന്ന കളിയാണ് ബിര്‍മിംഗ്ഹാമില്‍ ജൂലൈ 1 മുതല്‍ നടക്കേണ്ടത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ബിര്‍മിംഗ്ഹാം ടെസ്റ്റില്‍ തോല്‍ക്കാതിരുന്നാല്‍ 2007ന് ശേഷം ആദ്യമായി ഇന്ത്യക്ക് ഇംഗ്ലണ്ട് മണ്ണില്‍ പരമ്പര സ്വന്തമാക്കാം.

Rathi VK

Recent Posts

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

2 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

2 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

3 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

15 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

15 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

15 hours ago