കണ്ണൂര്‍: കണ്ണൂര്‍ കാള്‍ടെക്സ് ജംക്ഷനില്‍ പെട്രോള്‍ പമ്പിലേക്ക് ഇടിച്ച് കയറിയ പോലീസ് വാഹനത്തിന് ഇന്‍ഷൂറന്‍സ് ഇല്ലെന്ന് റിപ്പോര്‍ട്ട്.
ഇന്നാണ് പെട്രോള്‍ പമ്പിലേക്ക് പോലീസ് വാഹനം ഇടിച്ച് കയറിയത്.കണ്ണൂര്‍ എ.ആര് ക്യാംപിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.
പമ്പില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിലേക്ക് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
കാറിനെ പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. ഈ കാറിടിച്ച് പെട്രോളടിക്കുന്ന യന്ത്രവും തകര്‍ന്നു.അപകടത്തില്‍ ആളപായമോ പരുക്കോ ഉണ്ടായില്ല. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
അതേസമയം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പമ്പിലെത്തി പരിശോധന നടത്തുമെന്ന്
കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത്കുമാര്‍ പറഞ്ഞു.
വിശദമായ അന്വേഷണം നടത്തും. വാഹനത്തിന് എന്തെങ്കിലും തകരാര്‍ ഉണ്ടായിരുന്നോ എന്നും പരിശോധിക്കുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.