കണ്ണൂര്‍: ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം.കോടന്തൂര്‍ സ്വദേശി വിന്‍സന്റാണ് ചക്ക പറിക്കുന്നതിനിടെ വീണ് മരിച്ചത്.
ഇന്ന് വൈകുന്നേരമാണ് സംഭവം. ചക്ക പറിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വീഴുകയായിരുന്നു. ഉടന്‍ തന്നെ വിന്‍സെന്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും. നിടുംപുറംചാലിലെ പരേതനായ ആന്റണിയുടെയും സാറാമ്മയുടെയും മകനാണ്.
ഭാര്യ: മിനി. മക്കള്‍: ആകാശ്, ആഷ്ലിന്, ആകര്‍ശ് (മൂവരും വിദ്യാര്‍ഥികള്‍). സംസ്കാരം വ്യാഴാഴ്ച നിടുംപുറംചാല്‍ സെയ്ന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.