കങ്കണയുടെ ഏറ്റവും പുതിയ ചിത്രമാണ് ധാക്കഡ്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇത്. മെയ് 20 നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചില റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം ഇതുവരെ നേടിയത് മൂന്നുകോടി രൂപയാണ്. 80 കോടിയാണ് ചിത്രത്തിനുവേണ്ടി മുതൽമുടക്കി ഇരിക്കുന്നത്.
തുടക്ക ദിവസംമുതൽ മോശം അഭിപ്രായം ആയിരുന്നു പൊതുവേ കേട്ടിരുന്നത്. ചിത്രത്തിനൊപ്പം പ്രദർശനത്തിനെത്തിയ മറ്റൊരു ചിത്രമായ ബോൾ ഭുലയ്യ രണ്ടാം ഭാഗം ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. ഇതും ചിത്രത്തിനു തിരിച്ചടിയായി എന്നാണ് സൂചന. പല തിയേറ്ററുകളിലും ആളുകൾ ഇല്ലാത്തതിനാൽ ചിത്രം മാറ്റുകയാണ്.
കങ്കണയ്ക്ക് ഇതൊരു തിരിച്ചടിയായിരിക്കും. വലിയ പഠിപ്പുമുടക്കി ചിത്രം എടുക്കുന്നവർ ചിലപ്പോൾ പിന്മാറാൻ വരെ സാധ്യതയുണ്ട്. ഒരു കൈ ത്രില്ലർ ചിത്രമാണ് ഇത്. രസ്നീഷ് റാസി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏജൻറ് അഗ്നി എന്ന കഥാപാത്രത്തെയാണ് കങ്കണ ഇതിൽ അവതരിപ്പിക്കുന്നത്. അർജ്ജുൻ രാംപാലാണ് മറ്റൊരു കേന്ദ്രകഥാപാത്രം.
ഇരുവരും വളരെ മികച്ച രീതിയിൽ അഭിനയിച്ചിട്ടുണ്ട് എന്ന് നിരൂപകർ വിലയിരുത്തുന്നു. എന്നാൽ നല്ല ഒരു കഥ ഇല്ലാത്തതും പാളിയ തിരക്കഥയുമാണ് പരാജയത്തിന് കാരണം എന്നും നിരൂപകർ പറയുന്നു. എന്തായാലും ബോളിവുഡിൽ വലിയ ചർച്ചകൾക്കാണ് ഇപ്പോൾ ഇതുവഴി വെച്ചിരിക്കുന്നത്.