ലോകായുക്ത ഓര്‍ഡിനന്‍സിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ രാഷ്ട്രീയ ആലോചനകള്‍ നടന്നില്ലെന്നും നിയമ സഭ കൂടാനിരിക്കെ ഓര്‍ഡിനന്‍സ് കൊണ്ടു വന്നത് ജനങ്ങള്‍ അംഗീകരിക്കില്ല. ബില്ലായി അവതരിപ്പിച്ചിരുന്നെങ്കില്‍ എല്ലാവര്ക്കും അഭിപ്രായം പറയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ ഓര്‍ഡിനന്‍സിനെ തുടര്‍ന്ന് ഇടതു മുന്നണിയില്‍ ഭിന്നാഭിപ്രായം രൂപപ്പെട്ടിരിക്കുകയാണ്.
ലോകായുക്തയെ അപ്രസക്തമാക്കുന്ന നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്. ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രിയായിരുന്ന കെ.ടി ജലീല്‍ രാജിവച്ചിരുന്നു. മന്ത്രി സ്ഥാനത്ത് തുടരാന്‍ കെ.ടി ജലീലിന് അര്‍ഹതയില്ലെന്നായിരുന്നു ലോകായുക്ത സര്‍ക്കാരിനെ അറിയിച്ചത്. പലപ്പോഴും ലോകായുക്ത വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിക്കാറുള്ളത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ലോകായുക്തയില്‍ ചില അഴിച്ചു പണികള്‍ക്ക് സര്‍ക്കാര്‍ തയ്യാറായത്.
ലോകായുക്ത വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. നിലവില്‍ അധികാരത്തിലിരിക്കുന്നവര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ അവര്‍ തല്‍ സ്ഥാനത്തിരിക്കാന്‍ അര്‍ഹരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാന്‍ കഴിയും. വിധിയെ തള്ളാന്‍ മുഖ്യമന്ത്രിക്കോ ഗവര്‍ണര്‍ക്കോ അധികാരം നല്‍കുന്നകാണ് ഓര്‍ഡിനന്‍സ്.