മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത താരങ്ങളിലൊരാളാണ് കനക. സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്ഫാദർ എന്ന ചിത്രത്തിലൂടെയാണ് കനക മലയാള സിനിമയിൽ അരങ്ങേറുന്നത്. തുടർന്ന് ഇവരുടെ തന്നെ വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ മോഹൻലാലിനെ നായികയായും അഭിനയിച്ചു. തുടർന്ന് മലയാളത്തിലെ ഒരുപിടി മികച്ച കഥാപാത്രങ്ങളുടെ ഭാഗമായി കനക. മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിരുന്നു.
എന്നാൽ പിന്നീട് സിനിമയിൽ നിന്നും പെട്ടന്ന് അപ്രത്യക്ഷയാവുകയായിരുന്നു കനക. താരത്തിനെ കുറിച്ചുള്ള വാർത്തകൾ കുറേക്കാലത്തേക്ക് പറഞ്ഞുകേട്ടില്ല. കരഗാട്ടക്കാരൻ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിൽ താരം അരങ്ങേറിയത്. 2000 വർഷത്തിൽ പുറത്തിറങ്ങിയ ഈ മഴ തേൻ മഴ എന്ന ചിത്രത്തിലൂടെ ആണ് താരത്തെ മലയാളികൾ അവസാനമായി കണ്ടത്. പിന്നീടു നടിക്ക് എന്ത് സംഭവിച്ചു എന്ന് മലയാളികൾ തിരക്കിയില്ല.
താരത്തിൻ്റെ അമ്മ ദേവിക മൺമറഞ്ഞതിന് ശേഷമാണ് താരം സിനിമയിൽ നിന്നും വിട്ടു നിന്നത്. ഇതിനു പുറമേ താരം മറ്റൊരു അഭിമുഖത്തിൽ പറഞ്ഞ ഒരു കാര്യം കൂടി ശ്രദ്ധേയമാണ് – ഇത്രയും കാലം സിനിമയിൽ നായികയായി തുടർന്നുകൊണ്ട് ഇനി സഹനടി വേഷത്തിലേക്ക് ചുരുങ്ങാൻ താല്പര്യമില്ല. ഇതിനുശേഷം ഒരിക്കൽ കൂടി താരം മാധ്യമങ്ങളുടെ ശ്രദ്ധയിൽ വന്നിരുന്നു.
താരത്തിൻ്റെ പിതാവ് താരത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സമയമായിരുന്നു അത്. താരത്തിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും സ്വത്ത് കൈക്കൽ ആക്കുന്നതിനു വേണ്ടി തന്നെ വീട്ടിൽ നിന്നും പുറത്താക്കി എന്നും പിതാവ് ആരോപിച്ചിരുന്നു. ഇതിനുപുറമെ 2013 വർഷത്തിൽ താരത്തിന് ക്യാൻസർ ആണെന്ന് തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. താരം തന്നെ ഇത് നിഷേധിച്ചെങ്കിലും പിന്നീട് പലതവണ സമൂഹമാധ്യമങ്ങളിൽ ഈ വാർത്ത നിറഞ്ഞിരുന്നു.