Film News

വിക്രത്തിന് പിന്നാലെ കമല്‍ഹാസനും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു; ഏത് ചിത്രത്തിനെന്ന് അറിയാമോ, ആഘോഷമാക്കി സിനിമ പ്രേമികള്‍

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് വിക്രം. കമല്‍ഹാസന്‍ നായകനായി എത്തിയ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയ് സേതുപതിയായിരുന്നു.

- Advertisement -

സേതുപതിയുടെ ഇടിവെട്ട് വില്ലന്‍ വേഷം മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോഴിത ഉലകനായകന്‍ കമല്‍ഹാസനും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുമെന്ന റിപ്പോര്‍ട്ടാണ് സിനിമ പ്രേമികളെ ആവേശം കൊള്ളിക്കുന്നത്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ഹാസനും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാകും സേതുപതി എത്തുക എന്നാണ് സൂചനകള്‍.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ല. അജിത്ത് നായകനാകുന്ന ചിത്രം ‘തുനിവിന്റെ റിലീസിന് ശേഷമാകും കമല്‍ഹാസന്റെ പ്രൊജക്റ്റ് എച്ച് വിനോദ് പ്രഖ്യാപിക്കുക.

കമല്‍ഹാസന്‍ നായകനാകുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം അജിത്തിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് തുനിവ്.

നേര്‍ക്കൊണ്ട പാര്‍വ്വൈ, വലിമൈ, തുനിവ് എന്നിവയാണ് അജിത്ത് എച്ച് വിനോദ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം. എച്ച് വിനോദ് തന്നെയാണ് ‘തുനിവ’ന്റെ തിരക്കഥയും എഴുതുന്നത്.

വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.
നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക.

 

Abin Sunny

Recent Posts

അങ്ങനെ പ്ലസ് ടു ജീവിതം അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നു, പ്ലസ് ടു മാർക്ക് വെളിപ്പെടുത്തി നടി മീനാക്ഷി അനൂപ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

18 mins ago

കന്നട താരം ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോർന്നു, കർണാടകയിൽ മറ്റൊരു വിവാദം

കന്നട ടെലിവിഷൻ മേഖലയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ജ്യോതി റായി. ഇവരുടെ ചില ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ചോർന്നിരിക്കുകയാണ് എന്ന…

2 hours ago

നിൻ്റെ അച്ഛൻ്റെ ഡാഷ് ആണോ? തന്തയ്ക്ക് വിളിച്ച സഖാവിനു കിടിലൻ മറുപടി നൽകി ശ്രീജിത്ത് പണിക്കർ

മലയാളികൾക്ക് സുപരിചിതനായ താരങ്ങളിൽ ഒരാൾ ആണ് ശ്രീജിത്ത് പണിക്കർ. ടെലിവിഷൻ പരിപാടികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു രാഷ്ട്രീയ നിരീക്ഷകനാണ് ഇദ്ദേഹം.…

2 hours ago

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

4 hours ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

8 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

8 hours ago