Film News

ശബരിമല സന്ദര്‍ശനം നടത്തി നടന്‍ ദിലീപ്; വൈറലായി ചിത്രങ്ങള്‍-കാണാം

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലകാലം തുടങ്ങിയതിന് പിന്നാലെ ശബരിമല സന്ദര്‍ശനം നടത്തി നടന്‍ ദിലീപ്. സുഹൃത്ത് ശരതിനൊപ്പമാണ് ദിലീപ് ശബരിമലയിലെത്തിയത്.

- Advertisement -

വ്യാഴാഴ്ച രാത്രി ശബരിമലയില്‍ എത്തിയ ദിലീപും സംഘവും ദേവസ്വം ബോര്‍ഡ് ഗെസ്റ്റ്ഹൗസില്‍ തങ്ങുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സന്നിധാനത്ത് എത്തിയത്.

പ്രത്യേക പൂജകളും വഴിപാടുകളും നടത്തി, മേല്‍ശാന്തിയെയും തന്ത്രിയെയും നേരില്‍ കാണുകയും ചെയ്തു.കഴിഞ്ഞ ഏപ്രില്‍ മാസവും ദിലീപ് ശബരിമലയില്‍ എത്തിയിരുന്നു.

അതേസമയം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യാണ് ദിലീപിന്റെ ഏറ്റവും പുതിയ പ്രോജക്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമന്നയാണ് നായിക

രാമലീല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ശരത് കുമാര്‍, നെയ്ല്‍ നിതിന്‍ മുകേഷ്,ലെന, ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം റാഫി സംവിധാനം ചെയ്യുന്ന വോയ്‌സ് ഓഫ് സത്യനാഥന്‍ ആണ് റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രം. ജോജു ജോര്‍ജ്, വീണ നന്ദകുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

Abin Sunny

Recent Posts

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

33 mins ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

1 hour ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

13 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

13 hours ago