ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് വിക്രം. കമല്ഹാസന് നായകനായി എത്തിയ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയ് സേതുപതിയായിരുന്നു.
സേതുപതിയുടെ ഇടിവെട്ട് വില്ലന്‍ വേഷം മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോഴിത ഉലകനായകന് കമല്‍ഹാസനും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുമെന്ന റിപ്പോര്‍ട്ടാണ് സിനിമ പ്രേമികളെ ആവേശം കൊള്ളിക്കുന്നത്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ഹാസനും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാകും സേതുപതി എത്തുക എന്നാണ് സൂചനകള്‍.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ല. അജിത്ത് നായകനാകുന്ന ചിത്രം ‘തുനിവിന്റെ റിലീസിന് ശേഷമാകും കമല്‍ഹാസന്റെ പ്രൊജക്റ്റ് എച്ച് വിനോദ് പ്രഖ്യാപിക്കുക.
കമല്ഹാസന് നായകനാകുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം അജിത്തിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് തുനിവ്.
നേര്‍ക്കൊണ്ട പാര്‍വ്വൈ, വലിമൈ, തുനിവ് എന്നിവയാണ് അജിത്ത് എച്ച് വിനോദ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം. എച്ച് വിനോദ് തന്നെയാണ് ‘തുനിവ’ന്റെ തിരക്കഥയും എഴുതുന്നത്.
വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന് അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.
നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക.