കഴിഞ്ഞദിവസമാണ് വിക്രം ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ബോളിവുഡിൽ അടക്കം ചിത്രം മികച്ച കളക്ഷൻ നേടുകയാണ് എന്നാണ് റിപ്പോർട്ടുകൾ. കമൽ നായകനായെത്തിയ ചിത്രത്തിൽ സൂര്യ, വിജയസേതുപതി, ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഇപ്പോഴിതാ സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളോട് നന്ദി പറയുകയാണ് കമൽ. കമൽ നന്ദി പറയുന്ന വീഡിയോ രാജ് കമൽ ഫിലിംസ് ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. നിന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് സൂര്യ ചിത്രത്തിൽ അഭിനയിച്ചത് എന്ന് കമൽ പറയുന്നു. അതിനു നന്ദി പറയുന്നില്ല എന്നും മറ്റൊരു കാര്യം ഉടനെ സംഭവിക്കുമെന്നും കമൽ പറയുന്നു.
അവസാന മൂന്ന് മിനിറ്റ് വന്ന തീയേറ്ററിൽ വലിയ കൈയ്യടി വാങ്ങിയ തൻറെ സഹോദരൻ സൂര്യ തന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് സിനിമയിൽ അഭിനയിച്ചത്. അതിനു താൻ നന്ദി പറയുന്നില്ല. അടുത്ത സിനിമയിൽ ഞങ്ങൾ മുഴുവൻ സമയവും ഒന്നിച്ചു ഉണ്ടാകുന്നതായിരിക്കും. ഈ വീഡിയോയിലൂടെ കമൽഹാസൻ വെളിപ്പെടുത്തി. ലൊക്കേഷന് തന്നോടുള്ള അതിരറ്റ സ്നേഹം സിനിമയുടെ ഷൂട്ട് സമയത്ത് ഓരോ ഫ്രെയിമിലും അനുഭവിച്ചറിഞ്ഞു എന്നും കമൽ പറയുന്നു.
സിനിമയെ അഗാധമായി സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. പ്രേക്ഷകർക്കും തന്നോട് വലിയ സ്നേഹമുണ്ട് എന്ന് മനസ്സിലാക്കുന്നു. വിക്രം വലിയ വിജയം ആകുവാനുള്ള കാരണം ഇതൊക്കെയാണ്. നിങ്ങളുടെ സ്നേഹം എന്നും ഉണ്ടാവണം എന്ന് അദ്ദേഹം വീഡിയോയിൽ ആവശ്യപ്പെടുന്നു. വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.