കമൽ ഹാസൻ എന്ന നടനെ ഇന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകർ ഇദ്ദേഹത്തിനുണ്ട്. തമിഴിൽ ഉലകനായകൻ എന്നാണ് കമലഹാസനെ ആരാധകർ കറി വിളിക്കുന്നത്. ഒരിടയ്ക്ക് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിരുന്നു താരം. എങ്കിലും പ്രതീക്ഷിച്ച രീതിയിൽ ആ ചുവടുവെപ്പ് വിജയിച്ചില്ല.
ഇപ്പോഴിതാ സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് കമൽ. ആരം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമൽഹാസന് പുറമേ വിജയസേതുപതി ഫഹദ് ഫാസിൽ സൂര്യ തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിൽ എത്തുന്നു. ഇതൊക്കെ വലിയ പ്രതീക്ഷയാണ് ചിത്രത്തിന് നൽകുന്നതും.
View this post on Instagram
ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് ഒരു ചിത്രമാണ്. കമൽഹാസനും മകൾ അക്ഷര ഹാസനും ചിത്രത്തിലുണ്ട്. വിക്രം അവസാനഘട്ട പ്രമോഷൻ തിരക്കിലാണ് താരം ഇപ്പൊൾ. മകൾ അക്ഷരയും താരത്തെ ചില പ്രമോഷൻമുകളിൽ അനുഗമിക്കുന്നുണ്ട്. എന്നാൽ പുതിയ ചിത്രം മറ്റൊരു സൂചനയാണോ തരുന്നത് എന്ന് ചില ആരാധകർ ചോദിക്കുന്നു. വിക്രം എന്ന ചിത്രത്തിൽ അക്ഷരയും അഭിനയിക്കുന്നുണ്ടോ എന്നാണ് ഇവരുടെ ചോദ്യം.
എന്തായാലും ഇതിന് ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും ഇല്ല. പുതിയ ചിത്രങ്ങൾ എന്തായാലും ഇപ്പോൾ വൈറലാവുകയാണ്. അക്ഷര ഈ ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ട്. അതിനിടയിൽ റിലീസിന് മുൻപ് തന്നെ ഏതാണ്ട് 200 കോടിയോളം ചിത്രം നേടി എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ആരാധകർ വളരെ ആകാംഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
View this post on Instagram