മലയാളികള്‍ക്ക് എറെ ഇഷ്ടമുള്ള നടിയാണ് കല്യാണി പ്രിയദര്ശന്. പ്രശസ്ത സംവിധായകന് പ്രിയദര്‍ശന്റെയും, നടി ലിസിയുടേയും മകളായ കല്യാണി 2017ല്‍ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് പിന്നാലെ കല്യാണിയെ തേടി നിരവധി അവാര്‍ഡുകളും വന്നെത്തി.
തെലുങ്ക്,കന്നട ചിത്രങ്ങളില്‍ തിളങ്ങിയ താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ആയിരുന്നു ചിത്രം തീയ്യേറ്ററില്‍ റിലീസ് ചെയ്തത്. സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും നായകന്മാരായ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ഇതിന് പിന്നാലെ മലയാളികളും താരത്തെ ഏറ്റെടുക്കുകയായിരുന്നു.
ഇപ്പോള്‍ നടിയോട് അവതാരകന് ചോദിച്ച ചോദ്യവും അതിന് താരം നല്കിയ ഉത്തരവുമാണ് വൈറലാവുന്നത്. സിനിമയില്‍ ആര്‍ക്കൊപ്പം അഭിനയിക്കാനാണ് എറ്റവും ഇഷ്ടം എന്നായിരുന്നു ചോദ്യം. ലോകത്ത് വളരെ രസികനായിട്ടുളള ആര്‍ക്കൊപ്പം അഭിനയിക്കാനും എനിക്ക് ഇഷ്ടമാണെന്ന് കല്യാണി പറയുന്നത്. ലൊക്കേഷന്‍, തമാശകള്‍ കൊണ്ട് നിറയ്ക്കുന്ന ഒരാള്‍ ആണ് നായകനെങ്കില്‍ ഞാന്‍ ഒരുപാട് ഹാപ്പിയാണ്. അങ്ങനെയുളളവരുമായി അസോസിയേറ്റ് ചെയ്യുമ്പോള്‍ നമ്മളും അവര്‍ക്കൊപ്പം കൂളാകും. കല്യാണി പ്രിയദര്ശന് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ വിശേഷം അറിയാനും പ്രേക്ഷകര്‍ക്ക് ആകാംഷ കൂടുതലാണ്. വരനെ ആവശ്യമുണ്ട് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ കല്യാണിക്ക് നിരവധി ആരാധകരായി. ഇതിന് പിന്നാലെ മലയാളത്തില്‍ നിരവധി അവസരങ്ങളും കല്യാണിക്ക് ലഭിച്ചു. ഇപ്പോള്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൃദയമാണ് കല്യാണി പ്രിയദര്‍ശന്റെ ഏറ്റവും പുതിയ ചിത്രം. അതേസമയം സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കല്യാണി ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് ചെയ്തത്. ചിത്രം റിലീസ് ചെയ്യാനുള്ള തെയ്യാറെടുപ്പിലാണ്.
തെലുങ്കില്‍ നാഗാര്‍ജുനയുടെ മകന് അഖില്‍ അക്കിനേനിയായിരുന്നു കല്യാണിയുടെ ആദ്യ നായകന്. ഇതിന് പിന്നാലെ സായി ധരം തേജ്, ഷര്‍വാനന്ദ്, തുടങ്ങിയവരുടെ നായികവേഷത്തിലും കല്യാണി എത്തുകയുണ്ടായി. തമിഴില്‍ ശിവകാര്ത്തികേയനൊപ്പമുളള ഹീറോയാണ് നടിയുടെ ആദ്യ ചിത്രം.