മലയാളത്തിലെ അറിയപ്പെടുന്ന നടിയാണ് ഫറാ ഷിബില ഇന്ന്. കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയയാകുന്നത്. 2019ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ആസിഫ് അലി ആയിരുന്നു നായകൻ. ചിത്രത്തിനു വേണ്ടി ഏതാണ്ട് 20 കിലോയോളം കൂട്ടുകയായിരുന്നു ഫറ യഥാർത്ഥത്തിൽ.
വളരെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. സിനിമ പ്രദർശനത്തിനെത്തി കഴിഞ്ഞപ്പോൾ എല്ലാവർക്കും അറിയേണ്ടിയിരുന്നത് ഈ നടി ആരാണെന്ന് ആയിരുന്നു. അന്ന് ഫറയുടെ മേക്കോവർ ചിത്രങ്ങളൊക്കെ വളരെ ട്രെൻഡിങ് തന്നെയായിരുന്നു. ചിത്രത്തിൻറെ ഒഡീഷൻ നടക്കുന്ന സമയത്ത് ഏതാണ്ട് 68 കിലോയോളം ആയിരുന്നു ഫറയുടെ ശരീരഭാരം.
പിന്നീട് ചിത്രത്തിനു വേണ്ടി അത് ഏതാണ്ട് 90 കിലോയോളം ആക്കി ഉയർത്തി ഫറ. ചിത്രത്തിനു വേണ്ടി താരം നടത്തിയ ആത്മാർപ്പണത്തെ ഒരുപാടു പേർ പ്രശംസിച്ചിരുന്നു. ഇരുകൈയും നീട്ടിയാണ് ആ കഥാപാത്രത്തെ മലയാളികൾ സ്വീകരിച്ചത്. ആറുമാസം കൊണ്ടാണ് താരം തൻ്റെ ശരീരഭാരം ഉയർത്തിയത്. ഇപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ് നെക്കുറിച്ച് പറയുകയാണ് താരം. മലപ്പുറത്താണ് എൻറെ വീട്. ഒരിക്കൽ ഉപ്പയുടെ കൂടെ നടന്ന് പോകുമ്പോൾ ഭാര്യയാണോ കൂടെയുള്ളത് എന്ന് ഒരാൾ ചോദിച്ചു. അയാൾ എൻറെ ഉമ്മയെ കണ്ടിട്ടില്ലായിരുന്നു. ഇത് കേട്ട് ഞാൻ ഇല്ലാതായി പോകുന്നതായി തോന്നി. ഞാൻ അത് കേട്ട് മരവിച്ചു പോയി ശരിക്കും.
ഒരുപക്ഷേ എൻറെ ഉപ്പ അന്ന് എന്നെക്കാൾ വിഷമിച്ചിട്ട് ഉണ്ടാകും. എൻറെ ഈ രൂപത്തിൻ്റെ പേരിൽ കുട്ടിക്കാലം മുതലേ കുറെയേറെ കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എവിടുന്നാണ് റേഷൻ വാങ്ങുന്നത് അടക്കമുള്ള പല ചോദ്യങ്ങളും എന്നോട് ചോദിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഒരുപാട് വിഷമം തോന്നുന്നു ചിലപ്പോഴൊക്കെ ചിരിച്ച് കളയും. താരം പറഞ്ഞു. ഒരു സിനിമ തുടങ്ങാനിരിക്കുകയാണ് ലോക്ക് ഡൗൺ പ്രതിസന്ധി വന്നതെന്ന് താരം പറഞ്ഞു. അതിന് ഡിപ്രഷൻ താൻ മറികടക്കുകയാണ് എന്നും ഫറ കൂട്ടിച്ചേർത്തു. ശരീരത്തെ കളിയാക്കുന്ന വരെ കണ്ടാൽ അവരെ തിരുത്തണമെന്നും മറ്റുള്ളവരെ എത്ര മാത്രം അത് വേദനിപ്പിക്കുന്നുണ്ട് എന്ന് മനസ്സിലാക്കണം എന്നും താരം പറയുന്നു.