തെന്നിന്ത്യയിലെ പ്രശസ്ത നടിമാരിലൊരാളാണ് കാജൽ അഗർവാൾ. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തെലുഗു സിനിമയിലൂടെയാണ് താരം പ്രശസ്ത നേടുന്നത്. ഇതിനു ശേഷം തമിഴിലും ചേക്കേറി. നിരവധി ചിത്രങ്ങളിൽ നായികയായിട്ടാണ് താരം അഭിനയിച്ചിട്ടുള്ളത്.
ഒന്നാം നായികയായും രണ്ടാം നായികയായും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങളുടെ നായികയായിട്ടാണ് താരം അഭിനയിച്ചിട്ടുള്ളത്. തെലുങ്കിലെ മിക്ക സൂപ്പർതാരങ്ങളുടെ നായികയായും കാജൽ അഭിനയിച്ചു. ഒരു സമയത്ത് തെന്നിന്ത്യയിലെ മുൻനിര നടിയായിരുന്നു താരം. വിവാഹശേഷം താരം അഭിനയത്തിൽ നിന്നും ഇടവേള എടുത്തു. ഒരു സംരംഭകനായ ഗൗതം കിച്ചുലുവിനെ ആണ് താരം വിവാഹം ചെയ്തത്.
ഇപ്പോൾ തങ്ങളുടെ കുടുംബത്തിലേക്ക് ആദ്യ കുഞ്ഞിക്കാൽ കാണുവാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. പുതുവത്സരദിനത്തിൽ കിച്ലു പങ്കുവെച്ച ഒരു ചിത്രം വൈറൽ ആയിരുന്നു. 2022 ലേക്ക് നോക്കുന്നു എന്നാണ് കിച്ച്ലു അടിക്കുറിപ്പ് നൽകിയത്. ഗർഭിണിയായ സ്ത്രീയുടെ ഇമോജി യും ഇതിനൊപ്പം പങ്കുവെച്ചു. ഈ പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. കുറച്ചു മുൻപ് ഇരുവരും ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
ഇതുവരെ കാജൽ വാർത്ത ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എങ്കിലും പുതിയ പോസ്റ്റിലൂടെ ആരാധകർ ഇത് ഊഹിക്കുകയാണ്. ഏതാണ്ട് മുപ്പതിനായിരത്തിലധികം ലൈക്കുകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട് . ആശംസകൾ നിർദേശങ്ങളുമായി ഇപ്പോൾ ഇരുവരുടെയും ബന്ധുക്കളടക്കം എത്തുന്നുണ്ട്.