Kerala News

വീടുവയ്ക്കാന്‍ സ്വന്തം ഭൂമി നല്‍കി കബീര്‍; 20 സെന്റ് സ്ഥലത്ത് വീടൊരുങ്ങുക അഞ്ച് കുടുംബങ്ങള്‍ക്ക്

അഞ്ച് കുടുംബങ്ങള്‍ക്ക് വീടുവക്കാന്‍ സ്വന്തം വീട് നല്‍കി പാലക്കാട് സ്വദേശി. തിരുമിറ്റക്കോട് പള്ളിപ്പാടം പുത്തന്‍പീടികയില്‍ കബീറാണ് തന്റെ 20 സെന്റ് സ്ഥലം വീടുവയ്ക്കാന്‍ വിട്ട് നല്‍കിയത്. അഞ്ച് കുടുംബങ്ങള്‍ക്കായിരിക്കും ഇവിടെ വീടൊരുങ്ങുക. നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്.

- Advertisement -

കബീറിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ആധാരങ്ങള്‍ കൈമാറി. ഒരു വീടുണ്ടാക്കാന്‍ ഭൂമിയുണ്ടാവുകയെന്നത് കുറെ പേര്‍ക്കെങ്കിലും സ്വപ്നം മാത്രമായി അവശേഷിക്കുന്നുണ്ട്. അങ്ങനെയുള്ളവരെ സഹായിക്കാന്‍ വ്യക്തികള്‍ തന്നെ മുന്നോട്ടുവരുന്നത് എത്ര മനുഷ്യസ്നേഹപരമാണെന്ന് പറയേണ്ടതില്ലല്ലോയെന്ന് എം. ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വളരെ മനുഷ്യത്വപരമായ ഒരു പ്രവൃത്തിക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ കുറിപ്പ്. ഒരു വീടുണ്ടാക്കാന്‍ ഭൂമിയുണ്ടാവുകയെന്നത് കുറെ പേര്‍ക്കെങ്കിലും സ്വപ്നം മാത്രമായി അവശേഷിക്കുന്നുണ്ട്. അങ്ങനെയുള്ളവരെ സഹായിക്കാന്‍ വ്യക്തികള്‍ തന്നെ മുന്നോട്ടുവരുന്നത് എത്ര മനുഷ്യസ്നേഹപരമാണെന്ന് പറയേണ്ടതില്ലല്ലോ. അഞ്ചു കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി നല്‍കാന്‍ ഒരു മനുഷ്യസ്നേഹി മുന്നോട്ടുവന്നു. തിരുമിറ്റക്കോട് പള്ളിപ്പാടം പുത്തന്‍പീടികയില്‍ കബീറാണ് തന്റെ 20 സെന്റ് സ്ഥലം അഞ്ചു കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത്. കബീറിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ഈ ഭൂമിയുടെ ആധാരങ്ങള്‍ അഞ്ചു കുടുംബങ്ങള്‍ക്കായി വിതരണം ചെയ്യാന്‍ കഴിഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് ടി സുഹറ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ടി എസ് ഷെറീന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എം മനോമോഹനന്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി കെ ഉണ്ണിക്കൃഷ്ണന്‍, ടി രാമന്‍കുട്ടി, പഞ്ചായത്തംഗം കെ വി മൊയ്തുണ്ണി, കെ എം മോനുട്ടി, ടി ആര്‍ കിഷോര്‍ എന്നിവരും പങ്കെടുത്തു.

 

Rathi VK

Recent Posts

അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി.അപ്‌സര അരികില്‍ കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്

മലയാളികൾക്ക് സുപരിചിതമായ താരമാണ് അപ്സര.ബിഗ്ബോസിലൂടെ താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചു.അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്താകലും അകത്തുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു.അപ്‌സരയുടെ ആദ്യ…

41 mins ago

ജാസ്മിൻ, അപ്സര, നോറ എന്നാൽ അസൂയ കുശുമ്പ് അലമ്പ് വൃത്തികേട് ചതി…ജാസ്മിനും നോറയ്ക്കും അവളായിരുന്നു വെല്ലുവിളി

സിനിമ രംഗത്ത് നിന്നും ഈ സീസണിലേക്ക് കടന്നുവന്ന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അന്‍സിബ. ഫിസിക്കല്‍ ഗെയിമുകളില്‍ അത്ര സജീവമല്ലെങ്കിലും അന്‍സിബ ഈ…

1 hour ago

ശരിയാണ്. അങ്ങനെ ആണെങ്കില്‍ രണ്ട് തേപ്പേയുള്ളു.ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല;അനുശ്രീ

മലയാളികളുടെ ഇഷ്ട താരമാണ് അനുശ്രീ.സോഷ്യൽ മീഡിയയിലും താരം സജീവമാണ് . താരത്തിന്റെ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടിമാരായ അനുശ്രീയും മിയയും…

2 hours ago

ജാസ്മിന് നല്ലകുട്ടി സർട്ടിഫിക്കറ്റ് വേണ്ട.ബിഗ്ബോസ് കപ്പ് കിട്ടിയില്ലേലും ആ ഒരു കാര്യത്തിൽ ജാസ്മിന് അഭിമാനിക്കാം.വൈറൽ കുറിപ്പ്

ജാസ്മിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുമുണ്ട്. മികച്ച ഒരു ഗെയിമറാണ് ജാസ്മിന്‍ എന്നതില്‍ സംശയം ഇല്ലെന്നാണ് ഒരു ജാസ്മിന്‍ ആരാധകന്‍…

3 hours ago

കുഞ്ഞുങ്ങൾ വേണമെന്ന് ഉണ്ടായിരുന്നു.എന്നാൽ സംഭവിച്ചത് ഇതാണ്.വീഡിയോയുമായി എലിസബത്ത്

മലയാളികൾക്ക് സുപരിചിതയാണ് എലിസബത്തിനെ.ബാലയെ അറിയുന്ന പ്രേക്ഷകർക്ക് എലിസബത്തിനെയും അറിയാം.ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതല്‍ ബാലയുടെ കൂടെ പലപ്പോഴും എലിസബത്തും വാര്‍ത്തകളില്‍…

4 hours ago

ചെറുപ്പത്തിൽ കണ്ടെത്താനായില്ല.41ാം വയസ്സിലാണ് കണ്ടുപിടിക്കുന്നത്,ഇനി മാറ്റാനാകുമോ എന്നാണ് ഞാൻ ചോ​ദിച്ചത്.പക്ഷെ..

മലയാളികളുടെ ഇഷ്ട താരമാണ് ഫഹദ് ഫാസിൽ.ആവേശത്തിലെ രം​ഗണ്ണനാണ് ഇപ്പോൾ തരം​ഗമായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോതമം​ഗലം പീസ് വാലി ചിൽഡ്രൻസ്…

5 hours ago