Celebrity news

ചെറുപ്പത്തിൽ കണ്ടെത്താനായില്ല.41ാം വയസ്സിലാണ് കണ്ടുപിടിക്കുന്നത്,ഇനി മാറ്റാനാകുമോ എന്നാണ് ഞാൻ ചോ​ദിച്ചത്.പക്ഷെ..

മലയാളികളുടെ ഇഷ്ട താരമാണ് ഫഹദ് ഫാസിൽ.ആവേശത്തിലെ രം​ഗണ്ണനാണ് ഇപ്പോൾ തരം​ഗമായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോതമം​ഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജിന്റെ ഉദ്ഘാടനത്തിന് എത്തിയ ഫ​ഹദ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. വേദിയിൽ സംസാരിക്കുന്നതിന് ഇടയിലാണ് അദ്ദേഹം തന്റെ രോ​ഗാവസ്ഥയെക്കുറിച്ച് പറഞ്ഞത്.ഡയലോ​ഗുകൾ സംസാരിക്കാൻ മാത്രമെ തനിക്ക് അറിയൂ, ഒരു വേദിയൽ വന്ന് എന്താണ് പറയേണ്ടത് എന്ന പക്വതയോ ബോധമോ തനിക്ക് ഇല്ല എന്ന് ഭാര്യയും ഉമ്മയും ഇടയ്ക്കിടെ പറയാറുണ്ടെന്നും അങ്ങനെ പറയുന്നത് കൊണ്ട് ബേസിക്സിൽ നിന്ന് തുടങ്ങാമെന്നുമാണ് ഫഹദ് പറയുന്നത്. ഞാൻ ഇവിടെ വന്നപ്പോൾ സാബൻ ഉമ്മറുമായി സംസാരിക്കുകയായിരുന്നു. എ ഡി എച്ച് ഡി എന്ന രോ​ഗാവസ്ഥയുണ്ട്.പലരീതിയിൽ ഉള്ള കണ്ടീഷൻസ് ആണ് നമ്മൾ ഡിസ്കസ് ചെയ്തത്. അതിൽ എന്റെ രോ​ഗത്തെക്കുറിച്ച് കൂടി സംസാരിച്ചു. അത് മാറ്റാൻ ആകുമോ എന്നാണ് ഞാൻ ചോദിച്ചതെന്നും എന്നാൽ ചെറുപ്പത്തിൽ അത് കണ്ടെത്തിയാൽ മാറ്റാൻ ആകും എന്ന് അദ്ദേഹം മറുപടി പറഞ്ഞെന്നും ഫഹദ് പറഞ്ഞു.

- Advertisement -

അതേ സമയം നാൽപ്പത്തി ഒന്നാം വയസ്സിലാണ് കണ്ടുപിടിക്കുന്നത് ഇനി മാറ്റാൻ ആകുമോ എന്ന് താൻ ചോ​ദിച്ചുവെന്നും ഫഹദ് പറയുന്നു. എനിക്ക് ആ രോ​ഗാവസ്ഥയാണ്, വലിയ രീതിയിൽ അല്ലെങ്കിലും ചെറിയ രീതിയിൽ അതെനിക്കുണ്ട്, അദ്ദേഹം പറഞ്ഞു. ഇവിടെ താൻ കണ്ട ചില മുഖങ്ങൾ തനിക്ക് ഒരിക്കലും മറക്കാൻ ആകില്ലെന്നും ആ മുഖങ്ങളിൽ നിന്നും എന്തോ വെളിച്ചം തന്റെ ഉള്ളിലേക്ക് കയറിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും ഫഹദ് പറഞ്ഞു.
ആ വെളിച്ചം കിട്ടാൻ തന്നെ പീസ് വാലിയിലേക്ക് എത്തിക്കാൻ സഹായിച്ച ദൈവത്തോടും മറ്റ് സംഘാടകരോടും നന്ദി പറയുന്നുവെന്ന് ഫഹദ് പറഞ്ഞു. പീസ് വാലിക്ക് ആവശ്യമായ എന്തും ചെയ്ത് തരാൻ താൻ തയ്യാറാണെന്നും തന്നെ കാണുമ്പോൾ നിങ്ങൾക്ക് ചിരിക്കാൻ കഴിയുകയാണെങ്കിൽ അതാണ് നിങ്ങളോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമെന്നും ഫഹദ് പറഞ്ഞു.

Anusha

Recent Posts

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

35 mins ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

1 hour ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

2 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

3 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

3 hours ago

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

6 hours ago