അമേരിക്കയിലെ ബഫല്ലോയിലുണ്ടായ വംശീയ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിക്കരഞ്ഞ് മാധ്യമപ്രവര്ത്തകന്. കൂട്ടക്കൊല നടന്ന സൂപ്പര്‍മാര്‍ക്കറ്റിന് പുറത്തുനിന്ന് സംഭവത്തെക്കുറിച്ച് തത്സമയം റിപ്പോര്‍ട്ട് ചെയ്ത വിക്ടര്‍ ബ്ലാക്ക് വെല്‍ എന്ന സി.എന്‍.എന്‍ റിപ്പോര്‍ട്ടറാണ് സങ്കടം സഹിക്കാന്‍ കഴിയാതെ കരഞ്ഞത്. ഇദ്ദേഹത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മെയ് 14നായിരുന്നു രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. ടോപ്സ് ഫ്രണ്ട്ലി മാര്‍ക്കറ്റില്‍ പെയ്ടണ്‍ ജെന്‍ഡ്രണ്‍ എന്ന പതിനെട്ടുകാരന് നടത്തിയ വെടിവയ്പ്പില്‍ 10 പേര് കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. സംഭവം റിപ്പോര്‍ട്ട് ചെയ്ത വിക്ടര്‍ ബ്ലാക്ക് വെല്ലിന് പറഞ്ഞ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം കാമറയ്ക്ക് മുന്നില്‍ വിതുമ്പി.
ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വിഡിയോയില്‍, വിക്ടര്‍ ബ്ലാക്ക്വെല് വെടിവയ്പ്പിന്റെ ദൃക്സാക്ഷികളിലൊരാളോട് സംസാരിക്കുന്നതാണ് തുടക്കം. എപ്പോഴും അദൃശ്യമായിരിക്കാനാണ് താന്‍ മകളെ പഠിപ്പിച്ചിരിക്കുന്നതെന്ന് യുവതി പറഞ്ഞു. താന്‍ കാറിലിരുന്ന് എണ്ണുകയായിരുന്നുവെന്ന് ബ്ലാക്ക്വെല് പറഞ്ഞു. 15 വരെ താന്‍ എണ്ണിയെന്നും പിന്നീട് സ്റ്റുഡിയിയോലുള്ള സഹപ്രവര്‍ത്തക അലിസിന് കാമറോട്ടയോട് ബ്ലാക്ക്വെല് പറഞ്ഞു. ഇതിനെക്കുറിച്ച് ചര്‍ച്ചകളും സംഭാഷണങ്ങളും നടക്കുന്നുണ്ട്.
“I’ve done 15 of these.” CNN Anchor Victor Blackwell breaks down in tears reporting from the scene of the Buffalo mass shooting. pic.twitter.com/fAy6s7VWuN
— Mike Sington (@MikeSington) May 16, 2022