ഏറെ നാളത്തെ പ്രണയത്തിന് ശേഷം നയന്‍താരയും വിഘ്നേശ് ശിവനും ഒന്നിക്കാന്‍ പോവുകയാണ്. ജൂണ്‍ 9 ന് ഇവരുടെ വിവാഹം തിരുപ്പതിയില്‍ വച്ച് നടക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ നയന്‍താരയുടെ വിഘ്നേഷ് ശിവന്റെ ഭാവി പ്രവചിച്ചിരിക്കുകയാണ് ജോത്സ്യന് വേണു സ്വാമി.
നയന്‍താരയ്ക്കും വിഘ്നേശിനും നീണ്ട കാല ദാമ്പത്യം ഉണ്ടായിരിയ്ക്കില്ല. കുറച്ച് മുന്നോട്ട് പോവുമ്പോഴേക്കും ഈഗോ സംബന്ധമായ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും അത് വേര്‍പിരിയലില്‍ എത്തുകയും ചെയ്യും എന്നാണ് വേണു സ്വാമിയുടെ പ്രവചനം.
മാത്രമല്ല 2024 ന് ശേഷം നയന്‍താരയുടെ താരപദവി അവസാനിയ്ക്കും എന്നും സ്വാമി പ്രവചിയ്ക്കുന്നു. നേരത്തെ സൗത്ത് ഇന്ത്യന്‍ സെലിബ്രിറ്റി താരങ്ങളില്‍ പലരുടെയും ഭാവി വേണു സ്വാമി പ്രവചിച്ചിരുന്നു. ഇത് വലിയ വിവാദം ആയിരുന്നു.
അതേസമയം ജാതകത്തിലെ ചില ദോഷങ്ങള്‍ മാറ്റാന്‍ ഇരുവരും നിരവധി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയിരുന്നു. ഇവിടെ ചില പൂജകളും മറ്റും നടത്തുകയുണ്ടായി. ഇതെല്ലാം വലിയ വാര്‍ത്തയായിരുന്നു . തിരുപ്പതി അമ്പലത്തില്‍ നിരവധി തവണ ഇരുവരും ഒരുമിച്ച് എത്തിയിട്ടുണ്ട്.