കൊച്ചി: പാലക്കാട് വടക്കഞ്ചേരിയിലെ ബസ് അപകടത്തില്‍ അറസ്റ്റിലായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന് അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
ഡ്രൈവര്‍ സീറ്റിനോട് ചേര്‍ന്ന് എഴുന്നേറ്റ് നിന്ന് ഡാന്‍സ് ചെയ്ത് ബസ് ഓടിക്കുന്ന ഡ്രൈവര്‍ ജോമോന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റൊരു വിദ്യാര്‍ഥി സംഘത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോഴുള്ള വീഡിയോയാണ് ഇതെന്നാണ് സൂചന.
View this post on Instagram
വിദ്യാര്‍ഥികളില്‍ ചിലര്‍ തന്നെയാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഇയാള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി നല്‍കണമെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് മലയാളികള്‍ കുറിക്കുന്നത്.
പാലക്കാട് വടക്കഞ്ചേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 9 പേരുടെ മരണത്തിനടയാക്കിയിരുന്നു. സംഭവത്തില്‍ ജോമോനെതിരെ ഇന്ന് നരഹത്യാകുറ്റം ചുമത്തിയിരുന്നു. വ്യാഴാഴ്ചയാണ് കേരളക്കരയെ ഞെട്ടിച്ച അപകടം ഉണ്ടായത്.
എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുമറിയുകയായിരുന്നു.
അതേസമയം, അപകടത്തിന് കാരണം ഉറങ്ങിപ്പോയതല്ലെന്നാണ് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന് പറയുന്നത്.കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയതാണ് അപകടകാരണം എന്നാണ് ജോമോന് പറയുന്നത്.