ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഒരു മാസ്, ത്രില്ലര്‍ ഴോണറില്‍ പെടുന്ന ചിത്രമാണ് പണി.
അഭിനയം പോലെ തന്നെ സംവിധാനവും ആസ്വദിച്ചാണ് ചെയ്തതെന്ന് നടന് പറഞ്ഞു.ചിത്രത്തിന് 100 ദിവസത്തെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു.
തൃശൂരിലാണ് ഭൂരിഭാഗം സീനുകളും ചിത്രീകരിച്ചത്. കഴിഞ്ഞ ബിഗ് ബോസിലെ താരങ്ങളായ സാഗര്‍, ജുനൈസ് എന്നിവരും ചിത്രത്തില്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
കൂടാതെ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും,
എ ഡി സ്റ്റുഡിയോസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡ്സെറ്റര്‍ വിഷ്ണു വിജയ് ആണ് സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്.
ജോജു ആദ്യമായി സംവിധായകനാകുന്ന ത്രില്ലിലാണ് പ്രേക്ഷകര്‍. ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.