പ്രണയിക്കുവരുടെ ദിനമാണ് വാലന്റൈന്‍സ് ഡേ. പലരും സമ്മാനങ്ങള്‍ നല്കി സന്തോഷം പങ്കിടുമ്പോള്‍ ബ്രിട്ടനിലെ ഒരു മൃഗശാല വ്യത്യസ്തമായ ഒരു ഓഫറാണ് മുന്നോട്ടുവയ്ക്കുന്നത്. പ്രണയപ്പക തീര്‍ക്കാനുള്ള അവസരമാണ് ഈ മൃഗശാല ഒരുക്കുന്നത്. സംഭവം ഇങ്ങനെ.
പ്രണയം നിരസിച്ച് കടന്നു കളഞ്ഞവരെയോ, സ്നേഹിച്ച് വഞ്ചിച്ചവരേയോ ഓര്‍ക്കാനും അവരുടെ പേര് പാറ്റകള്‍ക്ക് നല്‍കാനുമുള്ള അവസരമാണ് മൃഗശാല ഒരുക്കുന്നത്. ഹെംസ്ലി കണ്വെന്ഷന് സെന്ററിന്റേതാണ് വ്യത്യസ്തമായ വാലന്റൈന്‍സ് ഡേ ആഘോഷം. 1.5 പൗണ്ട് (153 രൂപ) ആണ് പ്രണയപ്പക തീര്‍ക്കാന്‍ മൃഗശാലയില്‍ അടയ്ക്കേണ്ടത്. മുന്‍ പങ്കാളികളുടെ പേര് മാത്രമല്ല, നിങ്ങള്‍ വെറുക്കുന്ന രാഷ്ട്രീയക്കാരുടെ പേരും പാറ്റയ്ക്ക് നല്‍കാമെന്നാണ് മൃഗശാല ഓഫര്‍ ചെയ്യുന്നത്.
പേര് നല്‍കാനുള്ള നിശ്ചിത തുക നല്കിയാല് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഇങ്ങിനെ നല്കുന്ന പേരുകള്‍ മൃഗശാലയിലെ റോച്ച് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി പത്ത് മുതല്‍ പതിനഞ്ച് വരെയാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. ഇങ്ങനെ ലഭിക്കുന്ന തുക മൃഗശാലയുടെ നവീകരണത്തിനാണ് ഉപയോഗിക്കുന്നത്.