ടെലിവിഷനിലൂടെ വന്ന് സിനിമാ മേഘലയില്‍ ചുവടുറപ്പിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. അഭിനയത്തെ ജീവിതത്തിന്റെ ഭാഗമാക്കിയ നടന് ദേശീയ സംസ്ഥാന പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയിട്ടുണ്ട്. സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്ത് സ്വീകാര്യത ലഭിച്ച് കൊണ്ടിരിക്കുമ്പോഴും സീരയലിനെയും താരം സ്േനഹിച്ചിരുന്നു. സീരിയല്‍ പരമ്പരകള്‍ കാണാറുണ്ടെന്നും താന്‍ ഒരു സീരിയല്‍ പ്രേമിയാണെന്നും നടന് മുന്‍പ് പറഞ്ഞിരുന്നു.
ഇപ്പോള്‍ നടന് സുരാജും സീരിയല്‍ താരം ശ്രീറാം രാമചന്ദ്രനും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ ഉള്ള ചില നിമിഷങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ശ്രീറാം. തന്റെ ജീവിതത്തില്‍ എന്നെന്നും ഓര്‍ത്തുവെക്കുന്ന അനുഭവം എന്നാണ് സംഭവത്തെ കുറിച്ച് ശ്രീറാം പറയുന്നത്. ശ്രീറാം സുരാജിന്റെ ഒരു ആരാധകന് കൂടിയാണ്.
അപ്രതീക്ഷിതമായാണ് ശ്രീറാം സുരാജിനെ കണ്ടുമുട്ടിയത്. പരിചയപ്പെടാന്‍ വേണ്ടി സുരാജിന്റെ അടുത്തേയ്ക്ക് ഓടിച്ചെന്നതായിരുന്നു താരം, എന്നാല്‍ ശ്രീറാമിന്റെ മുഖം കണ്ടപാടെ ഹായ് ജീവ, ഞാന്‍ നിങ്ങളുടെ ഒരു ഫാന്‍ ആണെന്ന് സുരാജ് പറയുകയായിരുന്നു. ഇത് കേട്ടപാടെ കിളി പോയ അവസ്ഥയായിരുന്നു തനിക്കെന്നും ശ്രീറാം പോസ്റ്റില്‍ പറയുന്നു. പോസ്റ്റ്
വൈറലായതോടെ കമന്റുമായി ആരാധകരും എത്തി. ഏട്ടന് പൊളിയല്ലേ, ഏട്ടനെ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. ഏട്ടനെ ഒരു തവണ കണ്ടാല്‍ മതി ഫാന്‍ ആകാന്‍ എന്നൊക്കെയാണ് ആരാധകരുടെ കമന്റ്. കസ്തൂരിമാന്‍ പരമ്പരയിലെ ജീവ എന്ന നായകനെ അവതരിപ്പിക്കുന്നത് ശ്രീറാമാണ്.
സംഭവത്തിന് പിന്നാലെ ഒരു മാധ്യമത്തിന് സുരാജ് നല്കിയ അഭിമുഖത്തിലെ വാക്കുകളും ശ്രീറാം പങ്കുവച്ചിട്ടുണ്ട്. ”സീരിയല്‍ കാണുന്ന ആളാണ് ഞാന്‍, എന്റെ അമ്മയും ഭാര്യയുടെ അമ്മയും സീരിയല്‍ കാണാറുണ്ട്. ഒപ്പം ഞാനും അവരുടെ കൂടെ ഇരിക്കും.
ശ്രീറാം എന്നൊരു നടനുണ്ട് ഒരു സീരിയലില്‍. എനിക്ക് വലിയ ഇഷ്ടമാണ് അദ്ദേഹത്തെ. അസലായി അയാള്‍ അത് ചെയ്തിട്ടുണ്ട്. ഈ അടുത്തിടെ ഞാന്‍ ശ്രീറാമിനെ കണ്ടിരുന്നു. നിങ്ങളുടെ ഒരു ആരാധകനാണ് ഞാന്‍ അന്ന് പറഞ്ഞിരുന്നു, എന്നാല്‍ ശ്രീറാം ആദ്യം വിശ്വസിച്ചില്ല, പിന്നീട് ഞാന്‍ പറഞ്ഞു സത്യമാണ് എന്നും , കുറച്ച് സംസാരിക്കുകയും ചെയ്തു. എന്നാണ് സുരാജ് പറഞ്ഞത്.
നമ്മള് ആരാധിക്കുന്ന ഒരാള്‍ നമ്മളെ ആരാധിക്കുന്നത് വലിയ സന്തോഷം തന്നെയാണ്. അങ്ങനെ ആരുടെങ്കിലും അടുത്ത് നിന്നും കേള്‍ക്കുക എന്നതും സന്തോഷമുള്ള കാര്യം ആണ്.