മലയാളത്തിന്റെ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് ജീത്തു ജോസഫ് സംവിധാനം ചെയ്തിട്ടുള്ളത്.
മോഹൻലാലിനെ നായകനാക്കി നിരവധി ചിത്രങ്ങൾ ജീത്തു ജോസഫ് ഒരുക്കിയിട്ടുണ്ട്. അണിയറയിൽ ഒരുങ്ങുന്നതും റിലീസ് കാത്തിരിക്കുന്നതുമായ ചിത്രങ്ങൾ ഈ കൂട്ടത്തിൽ ഉണ്ട്.
ഇപ്പോഴിത മോഹൻലാലിനെ കുറിച്ച് എത്തുന്ന ഒരു വിമർശനത്തിന് മറുപടി പറയുകയാണ് ജീത്തു ജോസഫ്.
ഹിറ്റാകുന്ന സിനിമകളുടെ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്ന വ്യക്തിയാണ് മോഹൻലാൽ എന്ന വിമർശനം വിമർശകർ ഉന്നയിക്കാറുണ്ട്.
ഈ ആരോപണത്തിൽ ആണ് ജീത്തു ജോസഫ് പ്രതികരിച്ചത്.ഹിറ്റാകുന്ന സിനിമകളുടെ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്ന വ്യക്തിയല്ല മോഹന്‍ലാല്‍ എന്നാണ് ജീത്തു ജോസഫ് പറയുന്നത്.കഥയ്ക്കാണ് അദ്ദേഹം പ്രധാന്യം നല്‍കുന്നതെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.
കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ ആണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്.
ചെയ്ത സിനിമകള്‍ ഹിറ്റാകുന്നത് കൊണ്ടല്ല മോഹന്‍ലാലിനൊപ്പം സിനിമകള്‍ ചെയ്യുന്നത് എന്നും ജീത്തു ജോസഫ് പറഞ്ഞു.
എന്നോടൊപ്പം മാത്രമല്ല പല സംവിധായകര്‍ക്കും ഒപ്പം അദ്ദേഹം വീണ്ടും വര്‍ക്ക് ചെയ്തിട്ടുണ്ട് എന്നും ജീത്തു ജോസഫ് പറഞ്ഞു.
ഹിറ്റാകുന്ന സിനിമകളുടെ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്ന വ്യക്തിയല്ല മോഹന്‍ലാല്‍.
പരാജയ സിനിമകളുടെ സംവിധായകര്‍ക്കും അദ്ദേഹം ഡേറ്റ് കൊടുക്കാറുണ്ട്. ബോക്സ് ഓഫീസില്‍ വലിയ രീതിയില്‍ കളക്ട് ചെയ്തില്ലെങ്കിലും സിനിമ നല്ലതെന്ന് തോന്നിയാല്‍ മോഹന്‍ലാല്‍ അത് ചെയ്യും.
സിനിമയുടെ കഥ നല്ലതാണെങ്കില്‍ ബോക്സ് ഓഫീസ് കളക്ഷനും അദ്ദേഹത്തിന് പ്രശ്നമല്ലെന്നും സംവിധായകന് പറഞ്ഞു.